ബോളിവുഡ് താരം പ്രിയങ്ക ചോപ്രയുടെ ഏറ്റവും പുതിയ ഗ്ലാമർ ഫോട്ടോഷൂട്ട് വൈറലായി. ചിത്രങ്ങളിലെ പ്രിയങ്കയുടെ ഹോട്ട്ലുക്കാണ് ഫാഷൻ പ്രേമികൾക്കിടയിലെ സംസാരവിഷയം. ഹോട്ട്ടോപിക് ഇൻസ്റ്റൈൽ മാഗസിന്റെ ജൂലായ് പതിപ്പിനുവേണ്ടി നടത്തിയ ഫോട്ടോഷൂട്ടാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
പ്രശസ്ത ഡിസൈനര്‍മാരായ സബ്യസാചി മുഖർജി, തരുൺ തഹ്ലിയാനി എന്നിവർ ഡിസൈന്‍ ചെയ്ത വസ്ത്രങ്ങളാണ് പ്രിയങ്ക ഫോട്ടോഷൂട്ടിനായി തിരഞ്ഞെടുത്തത്. സാരിയും ഇൻഡോ വെസ്റ്റേൺ ഫ്യൂഷൻ വേഷങ്ങളാണ് ഫോട്ടോഷൂട്ടിൽ പ്രിയങ്ക ധരിച്ചിരിക്കുന്നത്. ബ്ലൗസ്‌ലെസ്സ് സാരിയിലിലുള്ള പ്രിയങ്കയുടെ ഫോട്ടോയാണ് മാഗസിന്റെ കവറായി തിരഞ്ഞെടുത്തിരിക്കുത്. ഇതാദ്യമായാണ് ഒരു അമേരിക്കൻ മുഖ്യധാരാ മാസികയിൽ ഇന്ത്യൻ സാരിയെക്കുറിച്ചുള്ള കവർ സ്‌റ്റോറി പ്രസിദ്ധീകരിക്കുന്നത്.
സാരികൾക്ക് പുറമേ ഗൗണുകളും ബ്ലേസറുകളും ഫോട്ടോഷൂട്ടിൽ പ്രിയങ്ക അണിയുന്നു. എന്നാൽ താരത്തിനെതിരെ ചിലർ വിമർശനവും ഉയർത്തുന്നു.