കൊച്ചി: നിപ ലക്ഷണങ്ങളെ തുടർന്ന് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെ ആൾക്കും നിപ്പയില്ലെന്ന് സ്ഥിരീകരണം. ഇന്ന് പ്രവേശിപ്പിച്ച ഒരാളുടെ കൂടി ഫലം ലഭിക്കാനുണ്ടെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു.
നിരീക്ഷണത്തിലുള്ള ആറുപേർക്ക് നിപബാധയില്ലെന്ന് വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. അതേസമയം നിപ്പബ ബാധിച്ച് ചികിത്സയിലുള്ള യുവാവിന്റെ നില തൃപ്തികരമെന്ന് മെഡിക്കൽ ബുള്ളറ്റനിൽ പറയുന്നു. സംസ്ഥാനത്ത് 355 പേർ നീരീക്ഷണത്തിലാണ് രോഗമെത്തിച്ചത് വവ്വാലാണെന്ന് അന്തിമതീർപ്പായിട്ടില്ലെന്നും മന്ത്രി കെ.കെ. ഷൈലജ അറിയിച്ചു.
അതിനിടെ പനിബാധിച്ച ചികിത്സയിലുള്ള രണ്ടുപേർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ നിരീക്ഷണത്തിലാണ് . എറണാകുളം, ഇടുക്കി ,തൃശൂർ എന്നിവിടങ്ങളിൽ നിന്നെത്തി പനിയോ മസ്തിഷ്ക ജ്വരലക്ഷണങ്ങളോടെയോ ചികിത്സ തേടുന്നവരെ പ്രത്യേകം നിരീക്ഷിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.