ശ്രീനഗർ: ജമ്മു കാശ്മീരിൽ ഭീകരരുടെ ആക്രമണത്തിൽജവാന് വീരമൃത്യു. ടെറിട്ടോറിയൽ ആർമി ജവാൻ മൻസൂർ അഹമ്മദ് ബെഗാമ് കൊല്ലപ്പെട്ടത്. അനന്ത്നാഗ് ജില്ലയിലാണ് സംഭവം.
ജവാന്റെ വീട്ടിൽ കടന്നുകയറിയ ഭീകരർ ജവാന് നേരെ വെടിവയ്ക്കുകയായിരുന്നു. ജവാൻ പ്രത്യാക്രമണത്തിന് ശ്രമിച്ചങ്കിലും വെടിയേറ്റു വീണു. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടൻതന്നെ ആശുപത്രിയിലെത്തിച്ചെങ്കെലും ജീവന് രക്ഷിക്കാനായില്ല. ജവാൻ താമസിച്ചിരുന്ന മേഖലയിൽ സുരക്ഷ ശക്തമാക്കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.