russia

റഷ്യയിലെ മർമാൻസ്‌കിലുള്ള ഉമ്പാ നദിക്ക്‌ കുറുകെയുള്ള പാലം ഒറ്റ ദിവസം കൊണ്ട് കാണാതായി. ടൺ കണക്കിന് ഭാരമുള്ള ഒരു പാലം കാണാതായ അമ്പരപ്പിലാണ് പ്രദേശവാസിയായ ജനങ്ങൾ. എന്നാൽ പാലം കാണാതായതിന്റെ യാതൊരു തെളിവും അവശേഷിക്കാത്തതാണ് ദുരൂഹത ഉയർത്തുന്നത്. 56 ടൺ ഭാരമുള്ള പാലത്തിന്റെ 75 അടിയോളം നീളം വരുന്ന ഭാഗമാണ് കാണാതായത്.

പാലം കാണാതായതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ വിവധ തരത്തിലുള്ള ചർച്ചകളാണ് നടന്നുകൊണ്ടിരിക്കുന്നത്. പാലം തകർന്നു വീണതാകാമെന്ന് പ്രാഥമിക നിഗമനം. എന്നാൽ തകർന്ന പാലത്തിന്റെ അവശിഷ്ടങ്ങൾ പുഴയിലോ ഇതിന്റെ തീരത്തോ അവശേഷിക്കാത്തതും ദുരൂഹത ഉയർത്തുന്നു.

സംഭവത്തിന് ശേഷം നദിയിൽ പരിശോധന നടത്തിയെങ്കിലും പാലത്തിന്റെ ശേഷിപ്പുകളൊന്നും കണ്ടെത്താനായില്ല. തുടർന്ന് മോഷണം നടത്തിയതാണെന്ന് വിലയിരുത്തുകയായിരുന്നു. പാലത്തിന്റെ ഉരുക്ക് ഭാഗം ലക്ഷ്യം വച്ച് നടന്ന മോഷണമാകും ഇതിന് പിന്നിലെന്നും പറയുന്നു. എന്നാൽ ഇത്രയും വലിയ പാലം ആരുടെയും കണ്ണിൽപെടാതെ കൊണ്ടുപോയത് എങ്ങിനെയാണ് അറിയാതെ കുഴങ്ങുകയാണ് അധികൃതർ. സംഭവത്തിൽ അന്വേഷണം ഊർ‌ജിതമാക്കിയിട്ടുണ്ട്.