തിരുവനന്തപുരം: കമ്മിഷണർമാർക്ക് മജിസ്റ്റീരിയിൽ നൽകുന്ന പരിഷ്കാരം ഉൾപ്പെടെ നടപ്പാക്കി പൊലീസ് തലപ്പത്ത് വൻഅഴിച്ചുപണി. പരിഷ്കാരത്തിന്റെ ഭാഗമായി തിരുവനന്തപുരത്തും കൊച്ചിയിലും പൊലീസ് കമ്മീഷണറേറ്റ് രൂപീകരിച്ചു. ക്രമസമാധാന ചുമതല ഒരു എ.ഡി.ജിപിക്ക് നൽകി. ഷെയ്ഖ് ദർബേഷ് സാഹിബിനെ ചുമതലപ്പെടുത്തും.
മനോജ് എബ്രഹാം പൊലീസ് ആസ്ഥാനത്ത് എ.ഡി.ജി.പിയാകും. ഋഷിരാജ് സിംഗ് ജയിൽ ഡി.ജി.പിയാകും. എസ്. ആനന്ദകൃഷ്ണൻ പുതിയ എക്സൈസ് കമ്മീഷണറാകും. ആർ.ശ്രീലേഖയെ ട്രാഫിക് എ.ഡി.ജി.പിയായും ഐ.ജിമാരായി എം.ആർ.അജിത്കുമാർ(ദക്ഷിണമേഖല) അശോക് യാദവിനേയും (ഉത്തരമേഖല) നിയമിക്കും. സഞ്ജയ്‌കുമാർ ഗുരുദീൻ(തിരുവനന്തപുരം), കാളിരാജ് മഹേഷ്‌കുമാർ (കൊച്ചി), എസ്.സുരേന്ദ്രൻ (തൃശൂര്‍) കെ.സേതുരാമൻ (കണ്ണൂർ) ഡി.ഐ.ജിമാരാകും.
ദിനേന്ദ്ര കശ്യപ് തിരുവനന്തപുരത്ത് കമ്മീഷണറാകും. വിജയ് സാഖറെ കൊച്ചിയിൽ കമ്മീഷണറാകും. റേഞ്ചുകളിൽ ഡി.ഐ.ജിമാരെയും സോണിൽ ഐ.ജിമാരെയും നിയമിക്കുന്ന ഘടനാമാറ്റത്തിനും അംഗീകാരമായി.