ബുരി റാം : തായ്ലൻഡിൽ നടക്കുന്ന കിംഗ്സ് കപ്പ് ഫുട്ബാളിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് തോൽവി കരീബിയൻ ദ്വീപ് രാഷ്ട്രമായ കുറസാവോ 3-1നാണ് ഇന്ത്യയെ കീഴടക്കിയത്. ഫിഫ റാങ്കിംഗിൽ ഇന്ത്യയെക്കാൾ മുന്നിലാണ് കുറസാവോ. ഇന്ത്യൻ പരിശീലകനായി ക്രൊയേഷ്യക്കാരൻ ഇഗോർ സ്റ്റിമാച്ചിന്റെ അരങ്ങേറ്റമാണ് തോൽവിയിൽ കലാശിച്ചത്.
ആദ്യ പകുതിയിലാണ് മത്സരത്തിലെ എല്ലാ ഗോളുകളും പിറന്നത്. 15, 17 മിനിട്ടുകളിലായി കുറസാവോ സ്കോർ ചെയ്തു. 31-ാം മിനിട്ടിൽ പെനാൽറ്റിയിലൂടെ ഛെത്രി ഒരു ഗോൾ മടക്കി. 33-ാം മിനിട്ടിൽ കുറസാവോ മൂന്നാംഗോളും നേടി. മലയാളി താരം സഹൽ അബ്ദുൽ സമദും ഇന്ത്യൻ നിരയിൽ കളിക്കാനുണ്ടായിരുന്നു. ഇന്ത്യ ഇനി ഞായറാഴ്ച ലൂസേഴ്സ് ഫൈനലിൽ തായ്ലൻഡിനെ നേരിടും.
108
ഇന്ത്യൻ കുപ്പായത്തിൽ സുനിൽ ഛെത്രിയുടെ 108-ാം മത്സരമായിരുന്നു ഇത്. ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ചിരുന്ന ബെയ്ചുംഗ് ബൂട്ടിയയുടെ റെക്കാഡ് ഛെത്രി മറികടന്നു.