terrorist

ശ്രീനഗർ: കാശ്മീരിലെ പുൽവാമയിൽ നടന്ന ഏറ്റുമുട്ടലിൽ സുരക്ഷ ഉദ്യോഗസ്ഥർ നാല് ഭീകരരെ വധിച്ചു. ഇന്ന് പുലർച്ചെയാണ് സംഭവം. സ്ഥലത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെത്തുടർന്ന് പൊലീസും സൈന്യവും സി.ആർ.പി.എഫും ചേർന്ന് നടത്തിയ തിരച്ചിലിനിടെയാണ് ഏറ്റുമുട്ടൽ. തിരച്ചിലിനിടെ ഭീകരർ സുരക്ഷ ഉദ്യോഗസ്ഥർക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. തുടർന്ന് നടത്തിയ പ്രത്യാക്രമണത്തിലാണ് നാല് ഭീകരർ കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവർ ജെയ്ഷെ ഇ മുഹമ്മദ് ഭീകരരാണെന്നാണ് റിപ്പോർട്ട്. സംഭവ സ്ഥലത്ത് നിന്ന് എ.കെ സീരിസിലുള്ള മൂന്ന് തോക്കുകൾ കണ്ടെടുത്തു.

Update. Four terrorists have been eliminated.They reportedly belong to JeM.Operation over. More details to follow. https://t.co/ehIPXVeZ1R

— J&K Police (@JmuKmrPolice) June 7, 2019

രണ്ട് ദിവസം മുമ്പ് ഭീകരർ ജില്ലയിലെ നൈജീന ബാനു എന്ന സ്ത്രിയെ വെടിവച്ച് കൊലപ്പെടുത്തിയിരുന്നു. അന്നത്തെ ആക്രമണത്തിൽ പ്രദേശവാസിയായ ഒരാൾക്കും പരിക്കേറ്റിരുന്നു. കഴിഞ്ഞ അഞ്ച് മാസത്തിനിടെ 23 വിദേശികളുൾപ്പെടെ നൂറിൽ കൂടുതൽ ഭീകരരെ സുരക്ഷ ഉദ്യോഗസ്ഥർ കൊലപ്പെടുത്തിയെന്ന് റിപ്പോർട്ടുണ്ട്.