crime

പാലക്കാട് : ലോഡ്ജിലെ കുളിമുറിയിൽ ഒളികാമറ ഘടപ്പിച്ച് നഗ്നദൃശ്യങ്ങൾ പകർത്താൻ ശ്രമിച്ച സംഭവത്തിൽ പൊലീസ് അന്വേഷണം ഇഴയുന്നതായി പരാതി. കുളിമുറിയിൽ കാമറ വച്ച ലോഡ്ജ് ഉടമയ്‌ക്കെതിരെ നടപടിയെടുക്കണമെന്ന ആവശ്യവുമായി വീട്ടമ്മ വീണ്ടും പൊലീസിനെ സമീപിച്ചിരിക്കുകയാണ്. കഴിഞ്ഞ മാസം 27നാണ് കെ.എസ്.ആർ.ടി.സി ബസ്റ്റാന്റിന് സമീപം നഗര മദ്ധ്യത്തിലുള്ള ലോഡ്ജിലെ കുളിമുറിയിൽ നഗ്ന ദൃശ്യങ്ങൾ പകർത്താനായി ഒളി കാമറ ഘടിപ്പിച്ച നിലയിൽ കണ്ടെത്തിയത്. ഇതേ തുടർന്ന് പൊലീസ് അന്വേഷണത്തിൽ പ്രതിയെ പിടികൂടിയെങ്കിലും തുടർ അന്വേഷണത്തിൽ പുരോഗതിയുണ്ടായിരുന്നില്ല. അതേ സമയം പരാതിക്കാരിയായ വീട്ടമ്മയ്‌ക്കെതിരെ കേസ് പിൻവലിക്കാനാവശ്യപ്പെട്ടു കൊണ്ട് ഭീഷണിയുണ്ടായെന്നും പരാതിയുണ്ട്. ഇതും അന്വേഷിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ വീട്ടമ്മ ആവശ്യപ്പെടുന്നു.