vijay-kalantri

മുംബയ്: നീരവ് മോദിയ്ക്കും വിജയ് മല്യയ്ക്കുമൊപ്പം വായിക്കാൻ പറ്റിയ പേരാണ് വിജയ് ഗോവർധൻദാസ് കലന്ത്രി എന്നത്. 'ബോധപൂർവം ബാദ്ധ്യത' വരുത്തിയ വ്യക്തിയായി വിജയ് കലന്ത്രിയെ ബാങ്ക് ഒഫ് ബറോഡ പ്രഖ്യാപിച്ച് കഴിഞ്ഞു. ഡിഗ്രി പോർട്ടിന്റെ മാനേജിംഗ് ഡയറക്ടറും ചെയർമാനുമായ ഇദ്ദേഹത്തിന്റെ പേര് കഴിഞ്ഞ ഞായറാഴ്ച മുംബയിലെ പത്രങ്ങളിൽ ബാങ്ക് ഒഫ് ബറോഡ പ്രസിദ്ധീകരിച്ചു.

16 ബാങ്കുകളുടെ കൺസോർഷ്യത്തിന് കമ്പനി 3334 കോടി രൂപ നൽകാനുണ്ട്. തുറമുഖത്തിന്റെ വികസനത്തിനു വേണ്ടിയാണ് ഈ തുക ചെലവഴിച്ചത്. വിജയ് കലന്ത്രിയുടെ മകൻ വിശാൽ കാലന്ത്രിയും കമ്പനിയുടെ ഡയറക്ടർമാരിലൊരാളാണ്. ഡിജി പോർട്ട് ലിമിറ്റഡ് , വിശാൽ വിജയ് കലന്ത്രി (ഡയറക്ടർ), വിജയ് ഗോവർധൻദാസ് കലന്ത്രി (ഡയറക്ടർ) എന്നിവരുടെ പേരുകളാണ് പ്രസിദ്ധീകരിച്ചത്. റിസർവ് ബാങ്കിന്റെ അനുവാദത്തോടെയാണ് ചിത്രം പ്രസിദ്ധീകരിച്ചത്. അതേസമയം ബോധപൂർവം ബാദ്ധ്യത വരുത്തിയ വ്യക്തികളായി പ്രഖ്യാപിക്കുന്ന കാര്യം മുൻകൂട്ടി ഇവരെ അറിയിച്ചിരുന്നു.