mamangam-movie

മമ്മൂട്ടി ആരാധകർ ഏറ്റവും കൂടുതൽ പ്രതീക്ഷ നൽകി കാത്തിരിക്കുന്ന ചിത്രമാണ് മാമാങ്കം. നൂറ്റാണ്ടുകൾക്ക് മുമ്പ് നിളയുടെ തീരത്ത് നടന്നിരുന്ന മാമാങ്കത്തെ പുനസൃഷ്‌ടിക്കുകയാണ് ചിത്രത്തിലൂടെ അണിയറപ്രവർത്തകർ. ബാഹുബലി സംഘത്തിന്റെ ദൃശ്യമികവും ബോളിവുഡ് ആക്ഷൻ കോറിയോഗ്രാഫറായ കെച്ചകെബ്ഡ്കിയുടെ വരവുമൊക്കെ പ്രേക്ഷക പ്രതീക്ഷ വർധിപ്പിക്കുന്നു.

mamangam-movie

എന്നാൽ സിനിമയെ കുറിച്ചുള്ള നിർമ്മാതാവ് വേണു കുന്നപ്പള്ളിയുടെ ഫേസ്ബുക്ക് കുറിപ്പ് ശ്രദ്ധേയമാവുകയാണ്. മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ ഏറ്റവും മുതൽ മുടക്കുള്ള സിനിമയെന്നോ അവകാശപ്പെടുന്നില്ലെങ്കിലും ചില കാര്യങ്ങളിൽ മാമാങ്കം വേറിട്ടുതന്നെ നിൽക്കുമെന്ന് ഉറപ്പു നൽകുകയാണ് വേണു കുന്നപ്പള്ളി.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം-

'മാമാങ്ക വിശേഷങ്ങൾ ...
ഏകദേശം രണ്ടു വർഷമായി നടക്കുന്ന ഈ സിനിമയുടെ pre production, shooting എല്ലാം അവസാന നാളുകളിലേക്ക് കടക്കുകയാണ്...ഇനി ഏതാനും ദിവസങ്ങൾ മാത്രം...അതിനു ശേഷം post production ജോലികൾ...
ഈ കഴിഞ്ഞ രണ്ടു വർഷമായുളള യാത്രയിൽ കുറെയേറെ കാര്യങ്ങൾ പഠിച്ചു...ഇതിനിടയിൽ Hollywood ൽ ഒരു സിനിമയെടുക്കുകയും,എന്നെ പോലും അത്ഭുതപ്പെടുത്തുന്ന രീതിയിൽ വിജയം കൈവരിക്കാനും സാധിച്ചൂ...കൈപ്പും,സന്തോഷവും നിറഞ്ഞ ഈ യാത്രയെ കുറിച്ച് എഴുതണമെന്ന് വിചാരിക്കുന്നു...ആർക്കങ്കിലും ഭാവിയിൽ ഉപയോഗ പെട്ടേക്കാം... മലയാളത്തിലെ ഏറ്റവും വലിയ ചിത്രമെന്നോ,മുതൽ മുടക്കുള്ള സിനിമയെന്നോ ഞാൻ അവകാശപ്പെടുന്നില്ല....എങ്കിലും ചില കാര്യങ്ങളിൽ ഈ സിനിമ വേറിട്ട് നിൽക്കുന്നുണ്ടാകാം ....വലിപ്പത്തിലും,എണ്ണത്തിലും ഇത്രയേറെ

mamankam

സെറ്റുകൾ,യുദ്ധരഗങ്ങളിൽ ഉപയോഗിച്ച machine, crane കൾ,ജൂനിയർ ആർട്ടിസ്റ്റുകളുടെ എണ്ണം, മൃഗങ്ങൾ,ചിത്രീകരിച്ച രീതി, മുതലായവയെല്ലാം വ്യത്യസ്‌തത പുലർത്തുമായിരിക്കും... എന്തു പറഞ്ഞാലും കാണികൾക്ക് വേണ്ടത് ഒരു നല്ല സിനിമയാണ്...പല ചേരുവകളിലും ഇതു സാധ്യമാണ്.... വെറുമൊരു producer ആകാതെ, ഈ സിനിമയുടെ എല്ലാ ഭാഗത്തു കൂടിയും വളരെ passion നോടു കൂടിയാണ് എന്റെ യാത്ര....കണ്ണു നിറയിക്കുന്ന വൈകാരിക മുഹൂർത്തങ്ങളും,മാസ്മരിക ലോകത്തിലേക്ക് കൊണ്ടു പോകുമെന്ന ചടുലമായ ദൃശ്യങ്ങളും, ഭൂമിയുടെ വൈശ്യതകൾ കാണിക്കുന്ന മനോഹരമായ പ്രദേശങ്ങളും,വീണ്ടും, വീണ്ടും കാണാൻ തോന്നിയേക്കാവുന്ന action രംഗങ്ങളും, മെഗാസ്റ്റാറിന്റെ അവിശ്വാസനീയ അഭിനയ മുഹൂർത്തങ്ങളും ഈ സിനിമയുടെ പ്രത്യേകതകളായിരിക്കാം....

mamankam

അഹങ്കാരത്തിന്റെയോ,അവകാശവാധങ്ങളുടേയോ ഒരു കണിക പോലു മില്ലാതെ താമസിയാതെ തന്നെ നിങ്ങളുടെ മുന്നിലേക്ക് വരുകയാണ് മാമാങ്കമെന്ന ഈ സിനിമ.... ഇതു പോലുള്ള സിനിമകൾ ജീവിതത്തിൽ അത്രയെളുപ്പം ചെയ്യാവുന്നതല്ല....ഓരോ ചുവട് വെക്കുമ്പോളും സിനിമ കണ്ടു കൊണ്ടിരിക്കുന്ന നിങ്ങളുടെ മുഖമാണ് ഞങ്ങളുടെ മനസ്സിൽ...

MegaStar @mammukka at #Mamangam Location ⚔️ @MamangamMovie pic.twitter.com/aTS2VjEKEn

— Mamangam (@MamangamMovie) May 28, 2019

ആ മുഖങ്ങളിലെപ്പോളും,അത്ഭുതവും,ആശ്ചര്യവും,വികാര വിക്ഷോപകങ്ങളുമാണ് ഞങ്ങൾക്ക് കാണേണ്ടത്....അതിലേക്കുളള ദൂരം കുറഞ്ഞു വരുന്നു...സുന്ദരമായ ഈ ലോകത്ത് ജീവിച്ചു കൊതിതീരും മുമ്പേ, ചാവേറുകളായി ജീവിതം ഹോമിക്കപ്പെട്ട ആയിരങ്ങളുടെ കഥകൾ കാണാൻ കാത്തിരിക്കൂ...'