1. അന്തരിച്ച വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ നിര്‍ണായക സൂചനകള്‍. ബാലഭാസ്‌കറിന്റെ കാര്‍ അപകട സമയത്ത് അമിത വേഗതയില്‍ ആയിരുന്നു. 231 കിലോമീറ്റര്‍ എത്താന്‍ വാഹനം എടുത്തത് രണ്ടര മണിക്കൂര്‍ മാത്രം. ചാലക്കുടിയില്‍ 1.08ന് വാഹനം മോട്ടോര്‍ വാഹന വകുപ്പിന്റെ കാമറയില്‍ പതിഞ്ഞിരുന്നു. പള്ളിപ്പുറത്ത് 3.45നാണ് കാര്‍ എത്തിയത്.
2. അതേസമയം, ബാലഭാസ്‌കറിന്റെ ഡ്രൈവര്‍ അര്‍ജുന്‍ കേരളം വിട്ടു എന്ന് ക്രൈംബ്രാഞ്ച്. ഇയാള്‍ അസമില്‍ എന്ന് വിവരം. പാലക്കാട്ടെ പൂന്തോട്ടം ആശുപത്രി ഉടമയുടെ മകന്‍ ജിഷ്ണുവും ഒളിവില്‍ ആണ്. അന്വേഷണ സംഘത്തിന് ഇതുവരെ ജിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താന്‍ ആയിട്ടില്ല. സ്വര്‍ണ്ണ കടത്തു കേസില്‍ അറസ്റ്റിലായ വിഷ്ണുവും പ്രകാശാന്‍ തമ്പിയും പാലക്കാട്ടെ കുടുംബവുമായി സാമ്പത്തിക ഇടപാടുകള്‍ നടത്തി ഇരുന്നു എന്ന് വിവരം. ഇവരുടെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കുക ആണ്
3. അതേസമയം, സ്വര്‍ണ്ണക്കടത്ത് കേസില്‍ കൂടുതല്‍ വെളിപ്പെടുത്തല്‍. സ്വര്‍ണ്ണക്കടത്ത് കേസില്‍ അറസ്റ്റിലായ സുനില്‍, പ്രകാശന്‍ തമ്പിയുടെ അടുത്ത ബന്ധു എന്ന് റിപ്പോര്‍ട്ട്. തനിക്കൊപ്പം അര്‍ജുന്‍, ഉമാദേവി എന്നിവര്‍ സ്വര്‍ണ്ണക്കടത്ത് സംഘത്തില്‍ ഉണ്ടായിരുന്നതായി സുനില്‍. സ്വര്‍ണ്ണക്കടത്തിന് പ്രതിഫലം ആയിരം ദിര്‍ഹം എന്നും സുനിലിന്റെ മൊഴിനല്‍കി. പ്രകാശ് തമ്പിയുമായി ചേര്‍ന്ന് കഫ്‌റ്റേരിയ തുടങ്ങാന്‍ പദ്ധതിയിട്ടിരുന്നു എന്നും പ്രതികരണം
4. മന്ത്രിസഭാ സമിതികളില്‍ നിന്ന് തഴഞ്ഞതില്‍ രാജ്നാഥ് സിംഗിന്റെ പ്രതിഷേധം ഫലം കണ്ടു. കേന്ദ്രമന്ത്രിസഭയിലെ രണ്ടാമനായിട്ട് പോലും മന്ത്രിസഭാ ഉപസമിതികളില്‍ രാജ്നാഥ് സിംഗിനെ രണ്ടെണ്ണത്തില്‍ മാത്രമാണ് അംഗമാക്കിയിരുന്നത്. എന്നാല്‍ മന്ത്രിസഭയിലെ പുതുമുഖമായ ബി.ജെ.പി ദേശീയ അധ്യക്ഷന്‍ അമിത് ഷായെ എട്ട് മന്ത്രിസഭാ സമിതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. തന്നോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് രാജ്നാഥ് സിംഗ് രാജിക്കൊരുങ്ങിയതായി റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. ഒടുവില്‍ നാല് മന്ത്രിസഭാ ഉപസമിതികളില്‍ അദ്ദേഹത്തെ ഉള്‍പ്പെടുത്തി.
5. മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയില്‍ രാജ്നാഥ് സിംഗിനെ ഉള്‍പ്പെടുത്തി. അമിത് ഷായെ നീക്കി പാര്‍ലമെന്ററി കാര്യ സമിതിയുടെ അധ്യക്ഷനായും രാജ്നാഥ് സിംഗിനെ നിയമിച്ചു. നിക്ഷേപവും വളര്‍ച്ചയും വിലയിരുത്തുന്ന സമിതി, തൊഴില്‍ ശേഷി വികസന സമിതി എന്നീ രണ്ട് ഉപ സമിതികളില്‍ കൂടി രാജ്നാഥ് സിംഗ് ഇപ്പോള്‍ അംഗമാണ്. നിലവില്‍ എട്ടില്‍ ആറ് സമിതികളിലും രാജ്നാഥ് സിംഗിനെ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നേരത്തേ രാജ്നാഥ് സിംഗിനെ സാമ്പത്തിക കാര്യസമിതിയിലും സുരക്ഷാ സമിതിയിലും മാത്രമാണ് ഉള്‍പ്പെടുത്തിയിരുന്നത്. അതേസമയം സര്‍ക്കാരിലുള്ള അധികാരമുറപ്പിച്ച് അമിത് ഷാ രണ്ട് ഉപസമിതികളില്‍ അധ്യക്ഷനായി.
6. ഒമാനില്‍ നിന്ന് ദുബായിലെത്തിയ യാത്രാ ബസ് അപകടത്തില്‍പ്പെട്ട് ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു. മരിച്ചവരില്‍ എട്ട് പേര്‍ ഇന്ത്യാക്കാരാണ്. ദീപക് കുമാര്‍, ജമാലുദ്ദീന്‍ അറക്കവീട്ടില്‍, വാസുദേവന്‍, തിലകന്‍ എന്നിവരാണ് മരിച്ച മലയാളികള്‍. ഇന്നലെ വൈകിട്ട് ദുബായ് മുഹമ്മദ് ബിന്‍ സായിദ് റോഡില്‍ വച്ചായിരുന്നു അപകടം . ബസ് സൈന്‍ ബോര്‍ഡിലേക്ക് ഇടിച്ചു കയറുക ആയിരുന്നു. തിരുവനന്തപുരം മാധവപുരം സ്വദേശി ദീപക് കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സി.എം.എസ് മാനുഫാക്ചറിങ് കമ്പനിയില്‍ അക്കൗണ്ടന്റ് ജനറലായി ജോലി ചെയ്തു വരിക ആയിരുന്നു
7. വിവിധ രാജ്യക്കാരായ 31 ടൂറിസ്റ്റുകളാണ് ബസില്‍ ഉണ്ടായിരുന്നത്. അപകട കാരണം അന്വേഷിച്ചു വരിക ആണെന്ന് ദുബായ് പൊലീസ് അറിയിച്ചു. പലപ്പോഴും അപകടങ്ങള്‍ ഉണ്ടാവുന്ന പ്രദേശമാണ് ഇതെങ്കിലും സമീപ കാലത്ത് ദുബായിലുണ്ടായ ബസ് അപകടങ്ങളില്‍ വച്ച് ഏറ്റവും വലുതാണ് ഇന്നലെ സംഭവിച്ചത്. ദുബായ് പൊലീസ് സംഭവ സ്ഥലത്ത് എത്തി അടിയന്തിര രക്ഷാപ്രവര്‍ത്തനം നടത്തി മൃതദേഹങ്ങള്‍ റാഷിദ് ആശുപത്രിയിലേക്ക് മാറ്റുക ആയിരുന്നു.
8. അപകടത്തെ തുടര്‍ന്ന് ദുബായ്- മസ്‌കത്ത്, മസ്‌കത്ത്- ദുബായ് ബസ് സര്‍വീസുകള്‍ മുവാസലാത്ത് താത്കാലികമായി നിറുത്തി വയ്ക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി. മുവാസലാത്ത് ദുബായ് ആര്‍.ടി.എ അധികൃതര്‍ തമ്മില്‍ നടന്ന കൂടിയാലോചനക്ക് ശേഷമാണ് തീരുമാനം
9. കളമശേരി മെഡിക്കല്‍ കോളജിലെ ഐസൊലേഷന്‍ വാര്‍ഡില്‍ കഴിയുന്ന എട്ടു പേരില്‍ എഴു പേര്‍ക്കും നിപയില്ലെന്ന് സ്ഥിരീകരിച്ചു. ഒരാളുടെ പരിശോധനാ ഫലം കൂടി വരാനുണ്ട്. നിപ സ്ഥിരീകരിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന യുവാവിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. പനി ബാധിതന്‍ ആയാണ് എറണാകുളം പറവൂര്‍ വടക്കേക്കരയിലെ വിദ്യാര്‍ഥിയായ യുവാവ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയത്. തുടര്‍ന്നാണ് നിപ വൈറസ് ബാധിച്ചതായി സ്ഥിതീകരിച്ചത്.
10. ആശങ്ക ഒഴിയുക ആണെങ്കിലും പ്രതിരോധത്തിലുള്ള ശ്രദ്ധ ഒട്ടും കുറയില്ലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. വൈറസിന്റെ ഇന്‍ക്യുബേഷന്‍ പീരീഡ് കഴിയുന്നതു വരെ ജാഗ്രതയോടെ ഇരിക്കേണ്ടത് ഉണ്ടെന്ന് മന്ത്രി പറഞ്ഞു. അതുകൊണ്ട് ജൂലായ് മാസം പകുതി വരെ നിപയ്‌ക്കെതിരെ ആരോഗ്യവകുപ്പ് അതീവജാഗ്രത തുടരും. വൈറസ് ബാധയുടെ ഉറവിടം കണ്ടെത്താനുള്ള ശ്രമവും ആരോഗ്യ വകുപ്പ് തുടരുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും യുദ്ധകാല അടിസ്ഥാനത്തില്‍ തുടരുന്നു. നിലവില്‍ 316 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.
11.അതേസമയം, കേന്ദ്ര ആരോഗ്യ മന്ത്രി ഡോ. ഹര്‍ഷവര്‍ദ്ധന്‍ കേരളത്തിലെ നിപ വൈറസ് ബാധയെക്കുറിച്ച് അവലോകന യോഗം നടത്തി. കേരളത്തില്‍ സന്ദര്‍ശനം നടത്തിയ വിദഗ്ധ സംഘം മന്ത്രിക്ക് റിപ്പോര്‍ട്ട് നല്‍കി. കൂടുതല്‍ കേന്ദ്രസഹായം തേടി ആരോഗ്യമന്ത്രി കെ. കെ ശൈലജ ഇന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനുമായി കൂടിക്കാഴ്ച നടത്തും. കേരളത്തിലെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഇരുവരും ചര്‍ച്ച ചെയ്യും. കോഴിക്കോട് റീജണല്‍ വൈറോളജി ലാബ് വേണമെന്ന ആവശ്യം കെ കെ ശൈലജ വീണ്ടും കേന്ദ്രമന്ത്രിയെ അറിയിക്കും
12. ഗുരുവായൂര്‍ ക്ഷേത്ര ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിലെത്തും. രാത്രി 11.35 ന് കൊച്ചി നാവിക വിമാനത്താവളത്തില്‍ ഇറങ്ങുന്ന പ്രധാനമന്ത്രി എറണാകുളം ഗവ. ഗസ്റ്റ് ഹൗസിലാണ് തങ്ങുന്നത്. തുടര്‍ന്ന് നാളെ ഗുരുവായൂരിലേക്ക് പോകും. ക്ഷേത്ര ദര്‍ശനത്തിനു ശേഷം തിരികെ 12.40 ന് ഹെലികോപ്ടറില്‍ കൊച്ചിയിലെത്തും. തുടര്‍ന്ന് നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്ന പ്രധാനമന്ത്രി, 1.55 വരെ എയര്‍പോര്‍ട്ട് ലോഞ്ചില്‍ വിശ്രമിക്കും. രണ്ട് മണിക്ക് തിരിച്ച് ഡല്‍ഹിക്ക് പോകും
13.പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ എറണാകുളം ജില്ലാ ഭരണകൂടം ഏര്‍പ്പെടുത്തി. കലക്രേ്ടറ്റ് സ്പാര്‍ക്ക് ഹാളില്‍ ജില്ലാ കലക്ടര്‍ മുഹമ്മദ് വൈ. സഫീറുള്ളയുടെ അധ്യക്ഷതയില്‍ ക്രമീകരണങ്ങള്‍ വിലയിരുത്താന്‍ യോഗം ചേര്‍ന്നിരുന്നു. അതിനിടെ, മൂന്ന് ദിവസത്തെ മണ്ഡലപര്യടനത്തിനായി കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി ഇന്ന് വയനാട്ടില്‍ എത്തും. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കാനാണ് രാഹുലിന്റെ സന്ദര്‍ശനം. ഇന്ന് ഉച്ചയ്ക്ക് 1.30ന് കരിപ്പൂരിലെത്തുന്ന രാഹുല്‍ കാളികാവിലും നിലമ്പൂരിലും എടവണ്ണയിലും അരീക്കോട്ടും റോഡ് ഷോ നടത്തും