pappaya

വീട്ടുപറമ്പിൽ ധാരാളമായി കാണുന്ന പപ്പായയ്ക്ക് ഒരുപാട് ഗുണങ്ങളുണ്ടെന്ന് നമുക്കറിയാം. അതിനാൽത്തന്നെ നമ്മൾ പപ്പായ കഴിക്കാറുണ്ട്. എന്നാൽ പപ്പായ കുരുവോ? അത് വലിച്ചെറിയുകയും ചെയ്യും. എന്നാൽ ഇത്തിരിക്കുഞ്ഞനാണെങ്കിലും പപ്പായക്കുരുവിന് ഗുണങ്ങൾ പലതാണ്. കയ്പുണ്ടാകുന്നതിനാൽത്തന്നെ പപ്പായ കുരു കഴിക്കാൻ എളുപ്പമല്ല. ഇതിന് ചില ശാസ്ത്രീയ വശങ്ങളുണ്ട്. പഴുത്ത പപ്പായയുടെ കുരു ഉണക്കി സൂക്ഷിക്കുക. ദിനവും രാവിലെ ചെറു ചൂടുവെള്ളത്തിൽ നാരങ്ങ നീര് കലർത്തിയതിന് ശേഷം ഒരു സ്പൂൺ പപ്പായ കുരു പൊടിച്ചത് ചേർത്ത് വെറുംവയറ്റിൽ കഴിക്കുക. ഇങ്ങനെ ചെയ്താൽ ധാരാളം ഗുണങ്ങളുണ്ട്.

-കാൻസറിനെവരെ പ്രതിരോധിക്കാൻ പപ്പായ കുരു സഹായിക്കും.

-ലിവർ സിറോസിസിനുള്ള നാടൻ ചികിത്സരീതിയാണ് പപ്പായ കുരു. പപ്പായയുടെ കുരുവിലടങ്ങിയിരിക്കുന്ന പപ്പെയിനാണ് ഇത് സാധ്യമാക്കുന്നത്. പപ്പായ കുരു കഴിക്കുന്നത് കരൾ ശുദ്ധമാകാൻ സഹായിക്കും.

-ആമാശയത്തിലെ വിരകളെ നശിപ്പിക്കാൻ ഇതിന് പ്രത്യേക കഴിവുണ്ട്. പപ്പായക്കുരുവിൽനിന്നുണ്ടാകുന്ന പപ്പെയ്ൻ എന്ന എൻസൈം ദഹനശക്തി കൂട്ടും. കഴിച്ച ഭക്ഷണം എളുപ്പം ദഹിക്കാൻ സഹായിക്കും.

-കൊളസ്‌ട്രോൾ കുറയ്ക്കാൻ സഹായിക്കും.


-രോഗപ്രതിരോധ ശേഷി കൂട്ടും.

-ഭക്ഷ്യവിഷബാധയ്ക്കും ബാക്ടീരിയൽ ഇൻഫക്ഷനുമൊക്കെ പപ്പായ കുരു കഴിക്കുന്നത് ഉത്തമമാണ്.

-പപ്പായ കുരു കഴിക്കുന്നത് സന്ധിവാദത്തിനും നീർക്കെട്ടിനും ഒരു പരിധിവരെ പരിഹാരമാണ്.


അതേസമയം ഗർഭിണികളും കൊച്ചു കുട്ടികളും മരുന്നുകൾ ഉപയോഗിക്കുന്നവരും ഡോക്ടറോട് ചോദിച്ച് മാത്രം പപ്പായകുരു ഉപയോഗിക്കുക. എന്തും കൂടുതലായാൽ ഗുണത്തേക്കാൾ ദോഷമായിരിക്കും ഫലം. പപ്പായ കുരു പൊടിച്ചത് തുടക്കത്തിൽ അര ടേബിൾ സ്പൂൺ ഉപയോഗിച്ച് തുടങ്ങാം. പിന്നീട് പരമാവധി ഒരു ടീസ്പൂൺ മാത്രം കഴിക്കുക. അളവ് അതിൽ കൂടരുത്.