ചെറുപ്രായത്തെ ബിസിനസിലേക്ക് വലതു കാൽ വച്ച ഒരു ചെറുപ്പക്കാരന്റെ ജീവിത കഥയാണ് അതുൽ പി.വിനോദ് എന്ന ബാങ്ക് ഉദ്യോഗസ്ഥൻ ഫേസ്ബുക്കിലൂടെ പങ്ക് വയ്ക്കുന്നത്. പതിനെട്ട് വയസ് പ്രായമുള്ള യുവാവ് ലോൺ അനുവദിക്കണമെന്ന ആവശ്യവുമായി സമീപിച്ചതു മുതൽക്ക് കേവലം നാല് വർഷം കൊണ്ട് കോഴിക്കോട് നഗരത്തിലെ എണ്ണം പറഞ്ഞ സംരംഭകനായി മാറിയ കഥയാണ് ഫേസ്ബുക്കിലൂടെ അതുൽ എഴുതിയിരിക്കുന്നത്. അക്കര പച്ച തേടി അന്യനാടുകളിൽ ജോലി അന്വേഷിച്ചു പോകുന്ന ചെറുപ്പക്കാർക്ക് മാതൃകയാക്കാനാവും ദിൽരാജ് എന്ന ഈ 'വലിയ' 'കൊച്ചു' മുതലാളിയുടെ കഥ.
ഫേസ്ബുക്ക് പോസ്റ്റിൻെറ പൂർണരൂപം
ഒരു വ്യക്തിയെ പരിചയപ്പെടാം...
പേര് : ദിൽ രാജ്
എന്റെ മൊബൈലിലെ പേര്: ദിൽ രാജ് കാട...
കനറാ ബാങ്കിന്റെ കാരപ്പറമ്പ് ശാഖയിൽ ഓഫീസറായിരിക്കുന്ന കാലം...
കാടയ്ക്ക് കൂട് വാങ്ങണം എന്ന ആവശ്യവുമായി ഒരു കൊച്ച് പയ്യൻ (ഒരു പതിനെട്ട് വയസ്) കാബിനിലേക്ക് വന്നു.
പിന്നീട് കാട കൃഷിയെ കുറിച്ച് കൂടുതൽ വാചാലനായി... ഇവനെക്കൊണ്ട് ഇതൊക്കെ നടക്കുമോ... എനിക്കൊരു സംശയം... ലോൺ ഇല്ല എന്ന് പറഞ്ഞ് മടക്കി... ഉടുമ്പിനെപ്പോലെ പിടിവിടാതെ ഇവനും... ഒടുവിൽ ചെറിയ ഒരു സംഖ്യ ലോൺ കൊടുത്തു... മുഖത്ത് സന്തോഷം...
ചുരുങ്ങിയ ദിവസം കൊണ്ട് അവനത് അടച്ച് തീർത്തു... കോഴിക്കോട് ബിസ്മിയിലും മറ്റെല്ലാ സ്ഥലങ്ങളിലും കാട മുട്ട സപ്ലൈ ചെയ്യുന്ന മൊതലാളിയാണിന്ന്... എന്നെ ഒരു മൊതലാളിയാക്കിയത് കനറാ ബാങ്ക് ആണെന്ന് എപ്പോഴും അവൻ പറയും...
ഓർഡറുകൾ എത്തിച്ച് കൊടുക്കാൻ ഒരു കാറ് വേണം... കാറിന് ലോൺ കൊടുത്തു... കാടക്കുഞ്ഞുങ്ങളെപ്പോലെ ഓർഡറുകൾ പെരുകി.
ആ ലോണും കൃത്യമായി അടച്ച് തീർക്കുന്നു....
ഇന്ന് സ്വന്തമായി ഒരു ഫാമുണ്ട് കോഴിക്കോട് ചേളന്നൂരിൽ... കാട മാത്രമല്ല, പശുക്കളേയും കുതിരയേയും അവൻ സ്വന്തമാക്കി... ഒരിക്കലും വെറുതെ ഇരിക്കാറില്ല... പുതിയ പുതിയ ബിസിനസ് രീതികൾ ചർച്ച ചെയ്യാൻ ഇപ്പോഴും വിളിക്കാറുണ്ട്... ആ ചെറിയ മനസിന്റെ വലിയ ആശയങ്ങൾ കണ്ട് അത്ഭുതപെട്ടിട്ടുണ്ട്... ഇപ്പോൾ ഒരു 22 വയസായിട്ടുണ്ടാകും... കൃത്യമായി കഠ ഞലൗേൃി ചെയ്ത് വരുന്നു.
നാളെ...
കോഴിക്കോട്ടെ പ്രധാന സംരംഭകരുടെ പട്ടികയിൽ ഇദ്ദേഹത്തിന്റെ പേര് മുന്നിലുണ്ടാകുമെന്ന് ഉറപ്പുണ്ട്...
മാതൃകയാണ് ഈ 'വലിയ' 'കൊച്ചു' മുതലാളി...