എസ് .എൻ.ഡി.പി രൂപീകരണം അവശ ജനതയ്ക്ക് ആവേശമായി മാറുന്നു. അതിന്റെ അലയൊലികൾ നാടെങ്ങും ഉയരുന്നു. ഗുരുവിന് സമർപ്പിച്ച മോതിരം കാണാതെ പോകുന്നു. അവിടെയുണ്ടായിരുന്ന കുഷ്ഠരോഗിയാണ് അതെടുത്തതെന്ന് സംശയിക്കുന്നു. പക്ഷേ കുഷ്ഠരോഗി നിരപരാധിയാണെന്ന് മനസിലാക്കിയ ഗുരു ആശ്വസിപ്പിക്കുന്നു. അയ്യങ്കാളി ഗുരുവിനെ കാണാനെത്തുന്നു. ഒരു യോഗത്തിന് അദ്ദേഹം ഗുരുവിനെ ക്ഷണിക്കുന്നു. ഗുരു അതിൽ പങ്കെടുക്കുന്നു.