militants

പുൽവാമ: ജമ്മുകാശ്മീരിലെ പുൽവാമയിൽ സൈന്യവും ഭീകരരും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ നാല് ഭീകരരെ സുരക്ഷാസേന വധിച്ചു. രണ്ടു പൊലീസ് ഉദ്യോഗസ്ഥരെ കാണാതായിട്ടുണ്ട്. ഇവർക്കായും പിടികൂടാനുള്ള ബാക്കി ഭീകരർക്കായുമുള്ള തെരച്ചിൽ തുടരുകയാണ്. സുരക്ഷാ സൈന്യത്തിന്റെ കാവലിലാണ് ഏറ്റുമുട്ടൽ നടന്ന ലസിപോര മേഖലയുള്ളത്. എ.കെ സിരീസിൽ ഉൾപ്പെടുന്ന മൂന്നു തോക്കുകളും ഇവിടെ നിന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിനിടെ അനന്ത്നാഗിൽ തീവ്രവാദികളുടെ ആക്രമണത്തിൽ വ്യാഴാഴ്ച ഒരു സൈനികൻ കൊല്ലപ്പെട്ടിരുന്നു. ടെറിട്ടോറിയൽ ആർമി ജവാൻ മൻസൂർ അഹമ്മദ് ആണ് കൊല്ലപ്പെട്ടത്.