തിരുവനന്തപുരം: കേരള സർക്കാരിന്റെ പ്രളയ ദുരിതാശ്വാസ പ്രവർത്തനത്തെ രൂക്ഷമായി വിമർശിച്ച് തൃത്താല എം.എൽ.എ വി.ടി ബൽറാം. ദുരിതാശ്വാസ പ്രവർത്തനത്തിലെ പൊള്ളത്തരം ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വിമർശിച്ചത്. കേരളത്തിലുണ്ടായ പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമിക്കാൻ നൽകുന്ന പണത്തിനേക്കാൾ കുടുതൽ റീബിൽഡ് കേരളയുടെ ഓഫീസ് വാതിലിന് പണം മുടക്കുന്നതിനെതിരെയാണ് എം.എൽ.എ രംഗത്തെത്തിയിരിക്കുന്നത്.
റീബിൽഡ് കേരളയുടെ ഓഫീസിന്റെ വാതിലിന് മാത്രം 4,57,000 രൂപയാണ് ചെലവാക്കുന്നതെന്നും എന്നാൽ പ്രളയത്തിൽ വീട് തകർന്നവർക്ക് പുതിയ വീട് നിർമ്മിക്കാന്‍ സർക്കാർ നാലു ലക്ഷം രൂപ നൽകുന്നതെന്നും ഫേസ്ബുക്കിൽ കുറിച്ചു. ഒരു പ്രത്യേകതരം ജനകീയ സർക്കാരാണ് നമ്പർ വൺ കേരളത്തിലേതെന്നും ബൽറാം പരിഹസിക്കുന്നു. ഇതുമായി ബന്ധപ്പെട്ട ഉത്തരവും അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.