ഭോപ്പാൽ : ചാർജ് ചെയ്തുകൊണ്ടിരുന്ന മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് പന്ത്രണ്ടുകാരന് ദാരുണാന്ത്യം. മധ്യപ്രദേശിലെ ധർ ജില്ലയിസെ ജില്ലയിലെ ലിഖേദി ഗ്രാമത്തിലാണ് സംഭവം. ലഖാൻ സിങ്കാർ എന്ന കുട്ടിയാണ് മരിച്ചത്.
ലഖാൻ മൊബൈൽ ഫോൺ ചാർജ് ചെയ്യാൻ വച്ചഉടൻ ബാറ്ററി പൊട്ടിത്തെറിക്കുകയും മുഖത്തും നെഞ്ചിലും ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ലഖാനെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിൽ മൊബൈൽ ചാർജറും ബാറ്ററിയും പൂർണമായി പൊട്ടിത്തെറിച്ചിരുന്നു. പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് ഓടിയെത്തിയപ്പോഴാണ് കുട്ടി മുറിവേറ്റ് കിടക്കുന്നത് കണ്ടതെന്ന് ബന്ധുക്കൾ പറഞ്ഞു.
സംഭവത്തിൽ പൊലീസ് പൊലീസ് കേസെടുത്തു.