കോഴിക്കോട്: കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ നാലുവർഷം ദൈർഘ്യമുള്ള പ്രൊഫഷണൽ ഹോട്ടൽ മാനേജ്‌മെന്റ് കോഴ്‌സായ ബാച്ചിലർ ഒഫ് ഹോട്ടൽ മാനേജ്‌മെന്റിൽ (ബി.എച്ച്.എം) ഒഴിവുവന്ന സീറ്റുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയുടെ കീഴിൽ വയനാട് ഓറിയന്റൽ സ്‌കൂൾ ഒഫ് ഹോട്ടൽ മാനേജ്‌മെന്റിലാണ് ഈ കോഴ്‌സുള്ളത്. അപേക്ഷാഫോം കോളേജിൽ നിന്നോ കോഴിക്കോട്ടെ കോർപ്പറേറ്റ് ഓഫീസിൽ നിന്നോ കൈപ്പറ്റാം. വിവരങ്ങൾക്ക് : 80866 22216