rahulgandhi-

കോഴിക്കോട്: വയനാട്ടിലെ ഓരോ വ്യക്തിക്ക് വേണ്ടിയും തന്റെ വാതിലുകൾ തുറന്നിട്ടിരിക്കുകയാണെന്ന് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനും വയനാട് എം.പിയുമായ രാഹുൽ ഗാന്ധി. വയനാട്ടിലെ മാത്രമല്ല കേരളത്തിൽ നിന്നുള്ള എം.പി എന്ന നിലയിൽ കേരളത്തിലെ പ്രശ്നങ്ങളും ലോക്‌സഭയിൽ ഉന്നയിക്കാൻ താൻ ഉത്തരവാദിത്തപ്പെട്ടവനാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ക്ഷേമത്തിനും ഉന്നമനത്തിനുമായി പ്രവർത്തിക്കുമെന്നും രാഹുൽഗാന്ധി പറഞ്ഞു.


കാളികാവിലെ പൊതുപരിപാടിയിൽ രാഹുൽ ഗാന്ധി പങ്കെടുത്തു. റോഡ് ഷോയും നടന്നു. കനത്ത മഴയെ അവഗണിച്ചും നിരവധി പ്രവർത്തകരാണ് രാഹുൽ ഗാന്ധിക്ക് അഭിവാദ്യമർപ്പിക്കാൻ എത്തിയത്. വയനാട് ലോക്സഭാ മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദിപറയാൻ രാഹുൽ ഗാന്ധി കേരളത്തിലെത്തി. കരിപ്പൂരിൽ വിമാനമിറിങ്ങിയ രാഹുലിനെ കോൺഗ്രസ് യു.ഡി.എഫ് നേതാക്കള്‍ സ്വീകരിച്ചു. മലപ്പുറം ജില്ലയിലെ തിരുവാലിയിൽ അദ്ദേഹം വാഹനത്തിൽ നിന്നും ഇറങ്ങി ജനങ്ങളുടെ ആദ്യ സ്വീകരണം ഏറ്റുവാങ്ങി. പുഷ്പങ്ങളും, കൊടിതോരണങ്ങളും മുത്തുകുടകളുമെല്ലാമായി നൂറു കണക്കിന് ആൾക്കാരാണ് കനത്ത മഴയിലും പ്രിയ നേതാവിനെ കാണാൻ തിരുവാലിയിൽ ഒത്തുകൂടിയത്.


മലപ്പുറം കാളികാവിലും നൂറുകണക്കിനു പേരാണ് രാഹുലിനെ കാണാൻ തടിച്ചുകൂടിയത്. കേരളത്തിനു വേണ്ടി പാർലമെന്റിന് അകത്തുംപുറത്തും പോരാടുമെന്ന് രാഹുൽഗാന്ധി പറഞ്ഞു.

കനത്ത മഴയിലും തങ്ങളുടെ നിയുക്ത
എം.പി @RahulGandhi യെ കാണുവാനായി കാളികാവിൽ തടിച്ചുകൂടിയ ജനക്കൂട്ടം

A massive crowd in Kalikavu fills the streets with excitement on the arrival of their newly elected MP, @RahulGandhi.
#RahulGandhiWayanad pic.twitter.com/9CcMlzmrec

— Rahul Gandhi - Wayanad (@RGWayanadOffice) June 7, 2019