അയോദ്ധ്യ: പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ ശക്തിയാക്കി മാറ്റുമെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അയോദ്ധ്യയിലെ ശോധ് സൻസ്ഥാനിൽ ശ്രീരാമ ശില്പം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം,
ഇന്ത്യയിലെ ജനങ്ങൾ രാഷ്ട്രീയത്തിലെ തെറ്റായ കാര്യങ്ങളെ തള്ളിക്കളഞ്ഞതായി ആദിത്യനാഥ് പറഞ്ഞു. രാജ്യം സുരക്ഷിതമാണെങ്കിൽ മാത്രമേ മതങ്ങളും സുരക്ഷിതമാവുകയുള്ളു. ദേശീയത എന്ന ലക്ഷ്യമാകണം ഉണ്ടാകേണ്ടത്. അയോദ്ധ്യയിൽ രാമക്ഷേത്രം പണിയുക എന്നതാണ് തങ്ങളുടെ ആഗ്രഹമെന്നും യോഗി ആദിത്യനാഥ് പറഞ്ഞു.
അയോദ്ധ്യയിലെ ശോധ് സൻസ്ഥാനിൽ ഏഴടിനീളമുള്ള ഒറ്റത്തടിയിൽ തീർത്ത ശ്രീരാമന്റെ ശില്പമാണ് സ്ഥാപിച്ചത്.