കൊച്ചി: പ്രമുഖ റീട്ടെയിൽ ഗ്രൂപ്പായ അജ്‌മൽ ബിസ്‌മി എന്റർപ്രൈസസിന്റെ ഇലക്‌ട്രോണിക്‌സ് വിഭാഗമായ ബിസ്‌മി കണക്‌ട് ഷോറൂമുകളിൽ എൽ.ഇ.ഡി ടിവികൾക്ക് വൻ വിലക്കുറവുമായി വേൾഡ് കപ്പ് ഓഫറിന് തുടക്കമായി. എൽജി, സോണി, സാംസംഗ്, പാനസോണിക്, ഇംപെക്‌സ് തുടങ്ങിയ ബ്രാൻഡുകളുടെ പ്രമുഖ ഡീലറാണ് ബിസ്‌മി. ഓഫറിന്റെ ഭാഗമായി എൽ.ഇ.ഡി ടിവികളുടെ പുതിയനിര അവതരിപ്പിച്ചിരിക്കുന്നു.

32 ഇഞ്ച് എൽ.ഇ.ഡി ടിവികളുടെ നിര തുടങ്ങുന്നത് 9,990 രൂപയിലാണ്. ഇതോടൊപ്പം സൗജന്യമായി സ്‌റ്റെബിലൈസറും 2.1 സ്‌പീക്കർ സിസ്‌റ്റവും സ്വന്തമാക്കാം. ടിവികൾക്ക് പുറമേ എ.സി., റെഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ, മിക്‌സി, ഗ്ളാസ് ടോപ്പ് സ്‌റ്രൗവുകൾ തുടങ്ങിയ ഗൃഹോപകരണങ്ങളും മികച്ച വിലക്കുറവിൽ ലഭിക്കും. ഗൃഹോപകരണ പർച്ചേസുകൾ ലളിതമാക്കാൻ ആകർഷകമായ എക്‌സ്‌ചേഞ്ച് ഓഫറുകളും പലിശരഹിത തവണവ്യവസ്ഥകളും ഒരുക്കിയിട്ടുണ്ട്.