nadal

പാരിസ്: ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ ക്ലാസിക്ക് സെമിയിൽ സ്വിസ് ഇതിഹാസ തരാം റോജർ ഫെഡററെ കീഴടക്കി സ്പാനിഷ് സെൻസേഷൻ റാഫേൽ നദാൽഫൈനലുറപ്പിച്ചു. ഇന്നലെ നടന്ന സെമിയിൽ നേരിട്ടുള്ള സെറ്റുകളിലാണ് നദാൽ ഫെഡറർക്ക് മടക്ക ടിക്കറ്ര് നൽകിയത്. തന്റെ പ്രിയപ്പെട്ട കളിമൺ കോർട്ടിൽ ആധിപത്യത്തോടെ കളിച്ച നദാൽ 2 മണിക്കൂർ 25 മിനിറ്രുകൊണ്ട് 6-3,​6-4,​6-2നാണ് ഫെഡററെ തോല്പിച്ചത്. മുപ്പത്തിമൂന്ന്കാരനായ നദാലിന്റെ പന്ത്രണ്ടാം ഫ്രഞ്ച് ഓപ്പൺ ഫൈനൽ പ്രവേശനമാണിത്. ഇതുവരെ കളിച്ച 11 ഫ്ര‌‌ഞ്ച് ഓപ്പൺ ഫൈനലുകളിലും നദാൽ തോറ്റിട്ടില്ല. ഇന്ന് വൈകിട്ട് 6.30ന് തുടങ്ങുന്ന വനിതാ സിംഗിൾസ് ഫൈനലിൽ ചെക്ക് താരം മാർക്കെറ്റ വൊൻഡ്രൗസോവയും ആസ്ട്രേലിയൻ താരം ആഷ്ലെയ്ഗ് ബാർട്ടിയും തമ്മിൽ ഏറ്രുമുട്ടും.

ബ്രിട്ടീഷ് താരം ജോനാ കോണ്ടെയെ തോല്പിച്ചാണ് ചെക്ക് ടീനേജർ മാർക്കെറ്റ വൊൻഡ്രൗസോവ ഫൈിലിലെത്തിയത്. നേരിട്ടുള്ള സെറ്രുകളിൽ 7-5, 7-6നായിരുന്നു വൊൻഡ്രൗസോവയുടെ വിജയം.

പതിനേഴ്കാരി അമാൻഡ അനിസിമോവയെ സെമിയിൽ തോല്പിച്ചാണ് ബാർട്ടി ഫൈനലിൽ കടന്നത്.

11 ഫ്രഞ്ച് ഓപ്പൺ കിരീടങ്ങൾ നദാൽ സ്വന്തമാക്കി കഴിഞ്ഞു. ഓപ്പൺ ഇറയിൽ ഏറ്രവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ ചാമ്പ്യനായ താരമാണ് നദാൽ. കഴിഞ്ഞ രണ്ട് തവണയും നദാലായിരുന്നു ചാമ്പ്യൻ.

2009ലെ മാഡ്രിഡ് ഓപ്പണിന് ശേഷം കളിമൺ കോർട്ടിൽ നദാലിനെ കീഴടക്കാൻ ഫെഡറർക്കായിട്ടില്ല.

39-ാ തവണ ഇരുവരും തമ്മിൽ ഏറ്രുമുട്ടിയിട്ടുണ്ട്. ഇതിൽ 24 തവണയും നദാലായിരുന്നു ചാമ്പ്യൻ. അതേസമയം ഇന്നലത്തെ മത്സരത്തിന് മുമ്പ് അവസാനം കളിച്ച 5 മത്സരത്തിലും ഫെഡറർക്കായിരുന്നു ജയം.