കൊച്ചി: നിപബാധയെ തുടർന്ന് ചികിത്സയിൽ കഴിയുന്ന യുവാവിന്റെ ആരോഗ്യനില മെച്ചപ്പെട്ടതായി ആശുപത്രി അധികൃതർ മെഡിക്കൽ ബുള്ളറ്റിനിൽ അറിയിച്ചിരുന്നു. ഇന്റർകോം വഴി യുവാവ് അമ്മയോട് സംസാരിച്ചതായും ആശുപത്രി വൃത്തങ്ങൾ അറിയിച്ചു. പനിയുടെ കാഠിന്യം കുറഞ്ഞിട്ടുണ്ടെങ്കിലും നേരിയ തോതിൽ ഇപ്പോഴും ഇയാൾക്ക് പനിയുണ്ട് എന്ന് ഡോക്ടർമാർ പറയുന്നു. എങ്കിലും ആരോഗ്യനിലയിൽ കാര്യമായ മാറ്റം ഉണ്ട്. സ്വന്തമായി ഭക്ഷണം കഴിക്കാനും, സംസാരിക്കാനും സാധിക്കുന്നുണ്ട്.
പനി ബാധിച്ച് എറണാകുളം ഗവ. മെഡിക്കൽ കോളജിലെ ഐസൊലേഷന്‍ വാർഡിൽ പ്രവേശിപ്പിച്ച ഏഴാമത്തെയാൾക്കും നിപയില്ലെന്ന് ഇന്നലെ സ്ഥിരീകരിച്ചിരുന്നു. തൊടുപുഴയിൽ താമസിക്കുന്ന ഒഡിഷ സ്വദേശിക്കായിരുന്നു നിപയില്ലെന്ന് സ്ഥിരീകരിച്ചത്.