cannabis

ദിസ്‌പൂർ: കഞ്ചാവ് പിടികൂടിയ ആസാം പൊലീസ് ഇക്കാര്യം പൊതുജനങ്ങളെ അറിയിക്കാൻ ഉപയോഗിച്ച രീതി സോഷ്യൽ മീഡിയയിൽ വെെറലാകുന്നു. ആസാമിലെ ധുബ്രി ജില്ലയിലാണ് സംഭവം. 590 കിലോയോളം കഞ്ചാവ് ട്രക്ക് അടക്കം പിടികൂടിയ പൊലീസ് ഇക്കാര്യം ജനങ്ങളെ അറിയിച്ച രീതിയാണ് വ്യത്യസ്തമായത്.

'ചങ്കോലിയ ചെക്ക് പോസ്റ്റിനും പരിസരത്തുമായി കഴിഞ്ഞ ദിവസം രാത്രി ആർക്കെന്തങ്കിലും വലിയ ശേഖരം (590 കിലോ) കഞ്ചാവും ഒരു ട്രക്കും നഷ്ട്ടപ്പെട്ടിട്ടുണ്ടോ? പേടിക്കേണ്ട കാര്യമില്ല ! ധുബ്രി പോലീസുമായി ബന്ധപ്പെടുക. അവർ നിങ്ങളെ സഹായിക്കും'. എന്നായിരുന്നു ആസാം പോലീസിന്റെ ഔദ്യോഗിക ട്വിറ്ററിൽ കുറിച്ചത്. മാത്രമല്ല അതിനോടൊപ്പം കഞ്ചാവിന്റെ പാക്കറ്റുകൾ നിരത്തി വെച്ച ചിത്രവും പങ്കുവച്ചിട്ടുണ്ട്.

നിമിഷ നേരം കൊണ്ട് സന്ദേശം സോഷ്യൽ മീഡിയയിൽ വെെറലായി. ട്വീറ്റിനെ ഇതുവരെ 17000 ത്തോളം ആളുകൾ ലൈക്ക് ചെയ്യുകയും 6000 തിലധികം റീട്വീറ്റ് ചെയ്യുകയും ചെയ്തു. ഇന്ത്യൻ ഷട്ടിൽ താരം ജ്വാല ഗുട്ട, സ്റ്റാൻഡ് അപ് കൊമേഡിയൻ പാപ്പ സി.ജെ എന്നിവരടക്കം നിരവധി പേരാണ് ഇതിന് താഴെ കമന്റുമായി എത്തിയത്.

Anyone lost a huge (590 kgs) amount of Cannabis/Ganja and a truck in and around Chagolia Checkpoint last night?

Don't panic, we found it.

Please get in touch with @Dhubri_Police. They will help you out, for sure ;)

Great job Team Dhubri. pic.twitter.com/fNoMjbGSKX

— Assam Police (@assampolice) June 4, 2019