വയനാട്: വയനാട് മണ്ഡലത്തിലെ വോട്ടർമാർക്ക് നന്ദി പറയാനെത്തിയ കോൺഗ്രസ് അദ്ധ്യക്ഷനും എം.പിയുമായ രാഹുൽ ഗാന്ധിക്ക് ഉജ്ജ്വല സ്വീകരണം. മൂന്നുദിവസത്തെ മണ്ഡല പര്യടനത്തിനാണ് രാഹുൽ ഗാന്ധി എത്തിയത്. റോഡ് ഷോയ്ക്കിടെ രാഹുൽ ഗാന്ധി ചായക്കടയിൽ കയറിയത് കൗതുകമായി.
വണ്ടൂരിലെ ചോക്കാട് വച്ചാണ് രാഹുൽ ചായക്കടയിൽ കയറിയത്. കെ.പി.സി.സി അദ്ധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രൻ, കെ.സി.വേണുഗോപാൽ, വി.വി.പ്രകാശ്, പി.സി.വിഷ്ണുനാഥ് തുടങ്ങിയ നേതാക്കളും രാഹുൽ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. . തൊട്ടടുത്തിരിക്കുന്ന നേതാക്കൾക്ക് രാഹുൽഗാന്ധി പ്ലേറ്റിൽ നിന്ന് പലഹാരങ്ങൾ എടുത്തുനൽകി. പത്ത് മിനിറ്റിലേറെ രാഹുൽ ഗാന്ധി ചായക്കടയിൽ ചെലവഴിച്ചു.
Kerala: Congress President Rahul Gandhi stops for tea at a shop in Chokkad of Malappuram district. He is on a three-day visit to the state, beginning today. pic.twitter.com/YP1Qgei6rR
— ANI (@ANI) June 7, 2019