balabhaskar-case

കൊച്ചി: ബാലഭാസ്കറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പിയെ ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ചിന് അനുമതി. അന്വേഷണ സംഘത്തിന്റെ അപേക്ഷ കോടതി അംഗീകരിച്ചു. ഡിവൈ.എസ്.പി ഹരികൃഷ്ണന്റെ നേതൃത്വത്തിൽ നാളെ കാക്കനാട് ജയിലിൽ വച്ച്‌ മൊഴിയെടുക്കും. ബാലഭാസ്കറിന്റെ സുഹൃത്തായിരുന്ന തമ്പി സ്വർണകടത്ത് കേസിൽ റിമാൻഡിലാണ് ജയിലിലെ സൗകര്യം അനുസരിച്ച്‌ ചോദ്യം ചെയ്യാനാണ് എറണാകുളം സാമ്പത്തിക കുറ്റകൃത്യങ്ങൾ പരിഗണിക്കുന്ന കോടതി അനുമതി നൽകിയത്. കാക്കനാട് ജയിലിൽ കഴിയുന്ന പ്രകാശിനെ രണ്ടു ദിവസത്തിനകം ചോദ്യം ചെയ്യും.

വയലിനിസ്റ്റ് ബാലഭാസ്കറും കുടുംബവും അപകടത്തിന് മുമ്പ് ജ്യൂസ് കുടിച്ച കടയിലെ സി.സി.ടി.വി ദൃശ്യങ്ങൾ സ്വർണക്കടത്ത് കേസിലെ പ്രതി പ്രകാശ് തമ്പി കൊണ്ടുപോയെന്ന് ക്രൈം ബ്രാഞ്ച് കണ്ടെത്തിയതോടെ മരണത്തിലെ ദുരൂഹത ഏറിയിരിക്കുകയാണ്. ദൃശ്യങ്ങൾ പരിശോധിച്ചെന്ന് പ്രകാശ് തമ്പി ക്രൈംബ്രാഞ്ച് വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് വിരുദ്ധമായി പൊലീസല്ലാതെ മറ്റാരെങ്കിലും ദൃശ്യം ശേഖരിച്ചതായി മൊഴി നല്‍കിയിട്ടില്ലെന്ന് കടയുടമ മാധ്യമങ്ങളോട് പറഞ്ഞു. അതിനിടെ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന ഡ്രൈവർ അർജുൻ അസമിലേക്ക് കടന്നതായും ക്രൈം ബ്രാഞ്ചിന് വിവരം കിട്ടി. കൊല്ലം പള്ളിമുക്കിലെ കടയിൽനിന്നും ജ്യൂസ് കഴിച്ചതിന് ശേഷം ബാലഭാസ്ക്കർ വാഹനമോടിച്ചെന്നായിരുന്നു ഡ്രൈവർ അര്‍ജുന്റെ മൊഴി. എന്നാൽ അർജുൻ തന്നെയാണ് വണ്ടിയോടിച്ചതെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് ബാലഭാസ്ക്കറിന്റെ ഭാര്യ ലക്ഷ്മി