ലഖനൗ: യു.പിയിലെ വിവിധയിടങ്ങളിലുണ്ടായ ഇടിമിന്നലിൽ 19 മരണം. 48 പേർക്ക് പരിക്കേറ്റു. മൈൻപുരിയിൽ ആറുപേരും എതിലും കാസ്ഗഞ്ചിലും മൂന്ന് പേർവീതവും മൊറാദാബാദ്, പിലിഭിട്ട്, ഗാസിയാബാദ്, സംബാൽ തുടങ്ങിയ ഇടങ്ങളിൽ ഓരോരുത്തരും വീതമാണ് മരിച്ചത്. വ്യാഴാഴ്ച രാത്രിയാണ് സംസ്ഥാനത്തിന്റെ വിവിധയിടങ്ങളിൽ ശക്തമായ ഇടിമിന്നലോടുകൂടി മഴയുണ്ടായത്.