തിരുവനന്തപുരം: പ്രമുഖ പ്രവാസി മലയാളിയും അമേരിക്കയിലെ പ്രമുഖ ഹൈന്ദവ സംഘടനാ പ്രവർത്തകനുമായ ഡോ ബാബു സുശീലൻ നിര്യാതനായി . വട്ടിയൂർക്കാവ് കുലശേഖരത്തെ വസതിയായ പ്രിയമാധവത്തിലായിരുന്നു അന്ത്യം. പെൻസിൽവാനിയ ഡി അഡിക്ഷൻ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടറും ക്ലിനിക്കൽ സൈക്കോളജി പ്രൊഫസറുമായിരുന്ന ബാബു സുശീലൻ ക്രിമനോളജി സ്പെഷ്യലിസ്റ്റായിരുന്നു. ന്യുയോർക്കിലെ ഇന്തോ -അമേരിക്കൻ ഇന്റലക്ച്വൽ ഫോറം ഡയറക്ടർ, ഇന്റർ ഫെയ്ത്ത് കൊളീഷൻ ചെയർമാൻ തുടങ്ങിയ നിലയിൽ സജീവമായിരുന്നു. ഹിന്ദുയിസം, ജീഹാദ് തുടങ്ങി നിരവധി പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്.. ഭാര്യ പ്രീത. മക്കൾ : ഡോ. ലക്ഷ്മി,ഡോ.ഹരി. മരുമക്കൾ: ഡോ.മെല്ലിസ്, ഡോ സുനിൽ ( എല്ലാവരും യു. എസിൽ).