ഇന്ത്യൻ ക്രിക്കറ്റ് താരം ജസ്‌പ്രീത് ബുമ്ര ട്വിറ്ററിൽ പിന്തുടരുന്ന ഏക സിനിമ താരമാണ് അനുപമ പരമേശ്വരൻ. ഒരു ദശലക്ഷത്തോളം ഫോളോവേഴ്‌സുള്ള ബുമ്ര തന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിലൂടെ ഫോളോ ചെയ്യുന്ന ഏക നടിയുംകൂടിയാണ് അനുപമ പരമേശ്വരൻ. മലയാളത്തിലെ പ്രിയപ്പെട്ട താരമായ അനുപമ ഇപ്പോൾ തെലുങ്കിൽ തിരക്കേറിയ നടിയാണ്. പ്രേമം എന്ന ചിത്രത്തിലൂടെയാണ് അനുപമ സിനിമയിലെത്തിയത്.
ബുമ്ര ട്വിറ്ററിൽ പിന്തുടരുന്നതിന്റെ കാരണം വെളിപ്പെടുത്തി താരം രംഗത്തെത്തിയിരിക്കുകയാണ്. ബുമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന് തങ്ങൾ നല്ല സുഹൃത്തുക്കൾ മാത്രമാണെന്നാണ് അനുപമയുടെ മറുപടി. 25 പേരെയാണ് ബുമ്ര ട്വിറ്ററിൽ ഫോളോ ചെയ്യുന്നത്. അനുപമയെ കൂടാതെ എബി ഡിവില്ലിയേഴ്‌സ്, ക്രുണാൽ പാണ്ഡ്യ, ഹാർദിക് പാണ്ഡ്യ, ശിഖർ ധവാൻ, റോജർ ഫെഡറർ, സ്ലാട്ടൻ ഇബ്രാഹിമോവിച്ച്, എം.എസ്. ധോനി, സച്ചിൻ തെൻഡുൽക്കര്‍, അനിൽ കുംബ്ലെ, സുരേഷ് റെയ്‌ന എന്നിവരെയാണ് ബുമ്ര ഫോളോ ചെയ്യുന്നത്.
പ്രേമം എന്ന ചിത്രത്തിലൂടെ എത്തിയ അനുപമ ഇപ്പോൾ ദുൽഖർ സൽമാൻ നിർമാതാവായി അരങ്ങേറുന്ന ചിത്രത്തിന്റെ സഹസംവിധായികയായി പ്രവർത്തിക്കുകയാണ്.