rahul-gandhi

എടവണ്ണ : അധികാരവും സമ്പത്തും ഉപയോഗിച്ചാണ് മോദി രണ്ടാമതും അധികാരത്തിലേറിയതെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. മോദിയുടേത് നേരിന്റെ വഴിയിലൂടെയുള്ള വിജയമല്ല. ജനങ്ങളിൽ പകയും വിദ്വേഷവും വളർത്തുകയാണ് മോദി ചെയ്യുന്നതെന്നും രാഹുൽ ആരോപിച്ചു, മലപ്പുറം എടവണ്ണയിൽ നടത്തിയ റോഡ് ഷോയ്ക്കിടെ സംസാരിക്കുകയായിരുന്നു രാഹുൽ.

ശക്തമായ പ്രതിപക്ഷനമായി കോൺഗ്രസ് പ്രവർത്തിക്കുമെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസിന്റെ മൂല്യങ്ങൾ കൊണ്ട് നമ്മൾ എല്ലാം നേരിടും. വയനാടിന്റെ മുഖച്ഛായ മാറ്റാൻ പരിശ്രമിക്കുമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി വോട്ടർമാരോട് നന്ദിയും അർപ്പിച്ചു.

വൈകിട്ട് ആറരയോടെ എടവണ്ണയിലെത്തിയ രാഹുലിനെ വൻജനാവലിയുടെ സാന്നിദ്ധ്യത്തിലാണ് സ്വീകരിച്ചത്. എടവണ്ണപ്പാലത്ത് നിന്ന് തുറന്ന വാഹനത്തിൽ തുടങ്ങിയ റോഡ് ഷോ ഒരു കിലോമീറ്ററോളം നീണ്ടു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, എ.പി. അനിൽകുമാർ എന്നിവരും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.

As an MP from Kerala I will also represent issues of the people of Kerala in the Lok Sabha: Congress President @RahulGandhi in a speech to his supporters in Edavanna #RahulGandhiWayanad https://t.co/29M4efKfy2

— Rahul Gandhi - Wayanad (@RGWayanadOffice) June 7, 2019