kohli

ഇന്ത്യ നാളെ ആസ്ട്രേലിയക്കെതിരെ

ലണ്ടൻ: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരം നാളെ. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മുതൽ ലണ്ടനിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ആസ്ട്രേലിയയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. മറുവശത്ത് ആസ്ട്രേലിയ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. കഴിഞ്ഞയിടെ ഇരുടീമും നിരവധി തവണ കളിച്ചതിനാൽ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ രണ്ട് ടീമിനുമുണ്ട്.

ഇ​ന്ത്യ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യെ​ ​ആ​റ് ​വി​ക്ക​റ്റി​നാ​ണ് ​കീ​ഴ​ട​ക്കി​യ​ത്
ആ​സ്ട്രേ​ലി​യ​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​അ​ഫ്ഗാ​നി​സ്ഥാ​നെ​ 7​ ​വി​ക്ക​റ്രി​നും​ ​ര​ണ്ടാം​ ​മ​ത്സ​ര​ത്തി​ൽ​ ​വെ​സ്റ്റി​ൻ​ഡീ​സി​നെ​ 15​ ​റ​ൺ​സി​നു​മാ​ണ് ​തോ​ൽ​പ്പി​ച്ച​ത്.
രോ​ഹി​ത് ​ശ​ർ​മ്മ​ ​ഫോം​ ​ക​ണ്ടെ​ത്തി​യ​ത് ​ഇ​ന്ത്യ​യ്ക്ക് ​പ്ല​സ് ​പോ​യി​ന്റാ​ണ്.​ ​സെ​ൻ​സി​ബി​ൾ​ ​സെ​ഞ്ച്വ​റി​യു​മാ​യി​ ​തി​ള​ങ്ങി​യ​ ​രോ​ഹി​തി​ന്റെ​ ​ഇ​ന്നിം​ഗ്സാ​ണ് ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​ ​ഇ​ന്ത്യ​യ്ക്ക് ​ജ​യം​ ​സ​മ്മാ​നി​ച്ച​ ​പ്ര​ധാ​ന​ ​ഘ​ട​കം.
ര​ണ്ട് ​കൈ​ക്കു​ഴ​ ​സ്പി​ന്ന​ർ​മാ​രും​ ​ആ​ദ്യ​ ​മ​ത്സ​ര​ത്തി​ൽ​ ​തി​ള​ങ്ങി​യ​തും​ ​ഇ​ന്ത്യ​യ്ക്ക് ​മു​ത​ൽ​ക്കൂ​ട്ടാ​ണ്.​ ​ച​ഹ​ൽ​ ​നാലും ​കു​ൽ​ദീ​പ് ​ഒ​രു​വി​ക്ക​റ്റും​ ​ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രെ​ ​സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.
വെ​സ്റ്രി​ൻ​ഡീ​സി​നെ​തി​രെ​ ​മു​ൻ​നി​ര​ ​ത​ക​ർ​ന്നി​ട്ടും​ ​സ്മ​ത്തി​ന്റെ​ ​കോ​ൾ​ട്ട​ർ​ ​നി​ല്ലി​ന്റെ​യും​ ​നേ​തൃ​ത്വ​ത്തി​ൽ​ ​മി​ക​ച്ച​ ​സ്കോ​ർ​ ​ക​ണ്ടെ​ത്താ​നാ​യ​ത് ​കം​ഗാ​രു​ക്ക​ളു​ടെ​ ​ബാ​റ്രിം​ഗി​ന്റെ​ ​ആ​ഴം​ ​വ്യ​ക്ത​മാ​ക്കു​ന്നു.
ബും​റ​യു​ടെ​ ​കൗ​ശ​ല​ത​ ​ആ​സ്ട്രേ​ലി​യ​യ്ക്കും​ ​സ്റ്രാ​ർ​ക്കി​ന്റെ​ ​വേ​ഗ​ത​ ​ഇ​ന്ത്യ​യ്ക്കും​ ​ഭീ​ഷ​ണി​യാ​ണ്.