ലണ്ടൻ: ക്രിക്കറ്റ് ലോകം ആകാംഷയോടെ കാത്തിരിക്കുന്ന ലോകകപ്പിൽ ഇന്ത്യയും ആസ്ട്രേലിയയും തമ്മിലുള്ള മത്സരം നാളെ. ഇന്ത്യൻ സമയം വൈകിട്ട് മൂന്ന് മുതൽ ലണ്ടനിലാണ് മത്സരം. ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ കീഴടക്കാനായതിന്റെ ആത്മ വിശ്വാസത്തിലാണ് ഇന്ത്യ ആസ്ട്രേലിയയുടെ വെല്ലുവിളി നേരിടാനിറങ്ങുന്നത്. മറുവശത്ത് ആസ്ട്രേലിയ കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച് തികഞ്ഞ ആത്മ വിശ്വാസത്തിലാണ്. കഴിഞ്ഞയിടെ ഇരുടീമും നിരവധി തവണ കളിച്ചതിനാൽ ശക്തി ദൗർബല്യങ്ങളെക്കുറിച്ച് വ്യക്തമായ ധാരണ രണ്ട് ടീമിനുമുണ്ട്.
ഇന്ത്യ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയെ ആറ് വിക്കറ്റിനാണ് കീഴടക്കിയത്
ആസ്ട്രേലിയ ആദ്യ മത്സരത്തിൽ അഫ്ഗാനിസ്ഥാനെ 7 വിക്കറ്രിനും രണ്ടാം മത്സരത്തിൽ വെസ്റ്റിൻഡീസിനെ 15 റൺസിനുമാണ് തോൽപ്പിച്ചത്.
രോഹിത് ശർമ്മ ഫോം കണ്ടെത്തിയത് ഇന്ത്യയ്ക്ക് പ്ലസ് പോയിന്റാണ്. സെൻസിബിൾ സെഞ്ച്വറിയുമായി തിളങ്ങിയ രോഹിതിന്റെ ഇന്നിംഗ്സാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരെ ഇന്ത്യയ്ക്ക് ജയം സമ്മാനിച്ച പ്രധാന ഘടകം.
രണ്ട് കൈക്കുഴ സ്പിന്നർമാരും ആദ്യ മത്സരത്തിൽ തിളങ്ങിയതും ഇന്ത്യയ്ക്ക് മുതൽക്കൂട്ടാണ്. ചഹൽ നാലും കുൽദീപ് ഒരുവിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്കെതിരെ സ്വന്തമാക്കിയിരുന്നു.
വെസ്റ്രിൻഡീസിനെതിരെ മുൻനിര തകർന്നിട്ടും സ്മത്തിന്റെ കോൾട്ടർ നില്ലിന്റെയും നേതൃത്വത്തിൽ മികച്ച സ്കോർ കണ്ടെത്താനായത് കംഗാരുക്കളുടെ ബാറ്രിംഗിന്റെ ആഴം വ്യക്തമാക്കുന്നു.
ബുംറയുടെ കൗശലത ആസ്ട്രേലിയയ്ക്കും സ്റ്രാർക്കിന്റെ വേഗത ഇന്ത്യയ്ക്കും ഭീഷണിയാണ്.