monkey-

പുതുക്കോട്ട: ഗജ കൊടുങ്കാറ്റിന് ശേഷമുള്ള പുനരുദ്ധാരണ പ്രവർത്തനങ്ങൾ ചർച്ച ചെയ്യാൻ മന്ത്രിയും കളക്ടറും വിളിച്ചുചേർത്ത യോഗത്തിൽ അവിചാരിതമായി എത്തിയ അതിഥി ചടങ്ങിന് പൊല്ലാപ്പായി. തമിഴ്‌നാട്ടിലെ മന്ത്രി വിജയ്ഭാസ്കറും സർക്കാർ ഉദ്യോഗസ്ഥരും ചേർന്ന് നടത്തിയ യോഗത്തിനിടയിലേക്ക് അവിചാരിതമായി എത്തിയ കുരങ്ങനാണ് പരിഭ്രാന്തി പരത്തിയത്. മന്ത്രിയെത്തിയതിന് പിന്നാലെ എത്തിയ കുരങ്ങൻ മുറിക്കുള്ളിലുള്ള ആളുകളെ പരിഭ്രമിച്ച് ഓടുന്ന വീഡിയോ വൈറലാവുകയാണ്. തമിഴ്‌നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം.

കളക്ടർ ഉമാമഹേശ്വരി യോഗത്തെ അഭിസംബോധന ചെയ്ത് തുടങ്ങിയതിന് പിന്നാലെ യോഗം നടക്കുന്ന മുറിക്കുള്ളിലേക്ക് കുരങ്ങൻ പ്രവേശിക്കുകയായിരുന്നു. മുറിക്കുള്ളില്‍ൽ നിന്ന് പുറത്താക്കാൻ ശ്രമിക്കുന്നതിനിടെ പേടിച്ചരണ്ട കുരങ്ങൻ മുറിക്കുള്ളിലെ എ.സിക്ക് മുകലിലും സദസിലെ മേശയുടെ പുറത്തും ഓടിക്കളിച്ചു. പിന്നീട് മുറിയിലെ ജനലിലൂടെ കുരങ്ങൻ പുറത്തേക്ക് കടന്നു. ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി.