amitsha-

ന്യൂഡൽഹി: ജമ്മുകാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം വകുപ്പ് എടുത്ത് കളയുമെന്ന സൂചന നൽകി കേന്ദ്രസഹമന്ത്രി അനുരാഗ് താക്കൂർ. ബി.ജെ.പി ദേശീയ അദ്ധ്യക്ഷനും കേന്ദ്ര ആഭ്യന്തര മന്ത്രിയുമായ അമിത് ഷാ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അത് സംഭവിക്കുമെന്ന് അനുരാഗ് താക്കൂർ പ്രസ്താവിച്ചു.

തിരഞ്ഞെടുപ്പ് പ്രചാരണവേളയിൽ നരേന്ദ്ര മോദി വീണ്ടും പ്രധാനമന്ത്രി ആയാൽ 370-ാം വകുപ്പ് എടുത്തുകളയുമെന്ന് അമിത് ഷാ പറഞ്ഞിരുന്നു. ഇത് സംബന്ധിച്ച മാദ്ധ്യമങ്ങളുടെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അനുരാഗ് താക്കൂർഎല്ലാ അർത്ഥത്തിലും പരാജയപ്പെട്ട നേതാവാണ് രാഹുല്‍ ഗാന്ധിയെന്നും അനുരാഗ് താക്കൂർ പറഞ്ഞു.