'ഒരു കുപ്രസിദ്ധ പയ്യനും' 'എന്റെ ഉമ്മാന്റെ പേരി'നും ശേഷം ടൊവീനോ തോമസ് നായകനാകുന്ന 'ലൂക്ക'യുടെ സോംഗ് ടീസർ പുറത്തെത്തി. ഒരേ കനൽ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ ടീസറിൽ ടൊവിനോയും നായിക അഹാന കൃഷ്ണയുമാണ് പ്രത്യക്ഷപ്പെടുന്നത്.
നവാഗതനായ അരുൺ ബോസാണ് ലൂക്ക് സംവിധാനം ചെയ്യുന്നത്. സംവിധായകനും മൃദുൽ ജോർജും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സൂരജ് എസ്.കുറുപ്പാണ് സംഗീതം. ഛായാഗ്രഹണം നിമിഷ് രവി. അൻവർ ഷരീഫ്, നിതിൻ ജോർജ്, വിനീത കോശി, ജാഫർ ഇടുക്കി, പൗളി വിൽസൺ എന്നിവരാണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. സെഞ്ചുറി ഫിലിംസ് വിതരണം ചെയ്യുന്ന ചിത്രം അടുത്ത മാസം തീയേറ്ററുകളിലെത്തും.
ധനുഷിന്റെ വില്ലനായി എത്തിയ 'മാരി 2', പൃഥ്വിരാജിന്റെ മോഹൻലാൽ ചിത്രം ലൂസിഫർ, പാർവതി നായികയായ ഉയരെ, നിപയുടെ കഥ പറയുന്ന വൈറസ് എന്നിവയാണ് ടൊവീനോയുടേതായി അവസാനം തിയേറ്ററുകളിലെത്തിയ ചിത്രങ്ങൾ.