കൊല്ലം: അമ്മയുടെ സഹോദരിയായ 70കാരിയെ പീഡിപ്പിച്ച മദ്ധ്യവയസ്കൻ പിടിയിലായി. കൊല്ലം കുന്നിക്കോട് കമുകുംചേരി സ്വദേശിയായ 55കാരനാണ് അറസ്റ്റിലായത്. ഏപ്രിൽ 14നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കമുകുംചേരി അമ്പലത്തിലെ ഉത്സവം നടന്ന ദിവസം വീട്ടിലെത്തിയ പ്രതി വൃദ്ധയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു.
സംഭവത്തിനുശേഷം ഭയന്ന വയോധിക പത്തനാപുരം ഗാന്ധിഭവനിൽ അഭയം തേടി. ഗാന്ധിഭവനിൽ അഭയംതേടിയ വയോധികയിൽ നിന്ന് ലഭിച്ച മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതിയെ കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.