മലയാളവും തമിഴകവും പിന്നിട്ട് മഡോണ സെബാസ്റ്റ്യൻ കന്നടയിൽ അരങ്ങേറ്റം കുറിക്കുന്നു. കൊടിഗോബ്ബ 3 എന്ന ആദ്യ കന്നട സിനിമയുടെ ലൊക്കേഷനിൽ ഈ ആഴ്ച മഡോണ ജോയിൻ ചെയ്യും. കൊമ്പ് വച്ച സിങ്കം ഡായാണ് മഡോണയുടെ പുതിയ തമിഴ് ചിത്രം. അടുത്ത മാസം ഇതിന്റെ ചിത്രീകരണം ആരംഭിക്കും.പ്രേമത്തിലൂടെ അഭിനയരംഗത്തു വന്ന മഡോണ കിംഗ് ലയറിൽ ദിലീപിന്റെയും ഇബ് ലീസിൽ ആസിഫ് അലിയുടെയും നായികയായി.വൈറസിൽ മഡോണയ്ക്ക് ശക്തമായ കഥാപാത്രമാണ്.കലാഭവൻ ഷാജോൺ ആദ്യമായി സംവിധാനം ചെയ്യുന്ന
ബ്രദേഴ്സ് ഡേയിൽ പൃഥ്വിരാജിന്റെ സഹോദരി വേഷമാണ്മഡോണയ്ക്ക്.