സൂപ്പർ ഹിറ്റായ വെള്ളിമൂങ്ങയ്ക്കുശേഷം ജിബു ജേക്കബും ബിജു മേനോനും ഒന്നിക്കുന്ന ആദ്യരാത്രിയിൽ അനശ്വര രാജൻ നായികയാകുന്നു. ഉദാഹരണം സുജാത എന്ന ചിത്രത്തിൽ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച അനശ്വര നായികയാകുന്ന ആദ്യ ചിത്രമാണിത്. സെൻട്രൽ പിക് ചേഴ്സ് നിർമ്മിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്നലെ എറണാകുളത്ത് ആരംഭിച്ചു.
കാക്കനാട് നവോദയ സ്റ്റുഡിയോയിൽ അനശ്വര രാജനും അജു വർഗീസും പങ്കെടുക്കുന്ന ഗാനരംഗമാണ് ചിത്രീകരിച്ചത്. നാളെ ഗാന ചിത്രീകരണം പൂർത്തിയാക്കി ഷെഡ്യൂൾ പാക്കപ്പ് ചെയ്യുന്ന ആദ്യരാത്രിയുടെ അടുത്ത ഷെഡ്യൂൾ ജൂൺ പതിനേഴിന് ആലപ്പുഴയിൽ തുടങ്ങും. ജൂൺ ഇരുപതിനാണ് ബിജു മേനോൻ ജോയിൻ ചെയ്യുന്നത്.