ഹാസ്യത്തിന്റെ മേൻപൊടി ചേർത്ത കുടുംബ കഥയുമായി ആസിഫ് അലി എത്തുന്നു. കെട്ട്യോളാണ് എന്റെ മാലാഖ എന്ന പേരിട്ടിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിസാം ബഷീർ ആണ്. മാജിക് ഫ്രെയിംസിന്റെ ബാനറിൽ ലിസ്റ്റിൻ സ്റ്റീഫനാണ് ചിത്രം നിർമ്മിക്കുന്നത്. കടം കഥ എന്ന ചിത്രത്തിലൂടെ നായികയായി അരങ്ങേറിയ വീണ നന്ദകുമാറാണ് ആസിഫിന്റെ നായികയാകുന്നത്.
ബേസിൽ ജോസഫ്, ജാഫർ ഇടുക്കി തുടങ്ങിയവർക്കൊപ്പം ഒരുകൂട്ടം പുതുമുഖങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ടു. അജി പീറ്റർ തങ്കമാണ് തിരക്കഥയെഴുത്തുന്നത്. അഭിലാഷ്. എസ് ഛായാഗ്രഹണവും നൗഫല്‍ അബ്ദുള്ള എഡിറ്റിംഗും നിർവഹിക്കുന്നു.ഗാനങ്ങൾ വിനായക് ശശികുമാർ. വില്യം ഫ്രാൻസിസിന്റേതാണ് സംഗീതം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഇന്ന് ആരംഭിക്കും. പീരുമേട്, പാലാ എന്നിവിടങ്ങളാണ് പ്രധാന ലൊക്കേഷനുകൾ. ‘കക്ഷി: അമ്മിണിപ്പിള്ള’യാണ് റിലീസിന് ഒരുങ്ങുന്ന പുതിയ ആസിഫ് ചിത്രം.