മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആവശ്യങ്ങൾ പരിഗണിക്കപ്പെടും. പഠനത്തിൽ പുരോഗതി അനുചിത പ്രവൃത്തികൾ ഒഴിവാക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സുഹൃത്തിനെ സഹായിക്കും. ആരോഗ്യം സംരക്ഷിക്കും. ലക്ഷ്യപ്രാപ്തി നേടും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കാര്യനിർവഹണശക്തി വർദ്ധിക്കും പുതിയ വ്യാപാരം തുടങ്ങും. ഭൂരിപക്ഷ അഭിപ്രായം മാനിക്കും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആത്മസംതൃപ്തിയുണ്ടാകും. കുടുംബത്തിൽ സന്തോഷം. ഐക്യം വർദ്ധിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
തൊഴിൽ പുരോഗതി. സാമ്പത്തിക ലാഭം. ചിരകാലാഭിലാഷം സഫലമാകും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ഉത്സവാഘോഷങ്ങളിൽ പങ്കെടുക്കും. ആത്മസംതൃപ്തി. സ്വസ്ഥതയും സമാധാനവും.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ഒട്ടേറെ കാര്യങ്ങൾ ചെയ്തുതീർക്കും. ധനലാഭം. ബന്ധുവിന്റെ ഉപദേശം സ്വീകരിക്കും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സുരക്ഷിത മേഖലകളിൽ പണം മുടക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. പാരമ്പര്യ പ്രവൃത്തികൾ ചെയ്യും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അനുമോദനങ്ങൾ വന്നുചേരും. കർമ്മമേഖലകളിൽ പുരോഗതി. കൃത്യതയോടുകൂടി പ്രവർത്തിക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
വാഗ്ദാനങ്ങൾ പാലിക്കും. പരീക്ഷണ നിരീക്ഷണങ്ങൾ വിജയിക്കും. വിദേശയാത്ര സഫലമാകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സൽകീർത്തി ഉണ്ടാകും. അധികാരപരിധി വർദ്ധിക്കും. സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
പ്രതാപവും ഐശ്വര്യവും വർദ്ധിക്കും. മാനസിക സന്തോഷം. കലാനുസൃതമായ മാറ്റം.