വെറുമൊരു ഉന്മേഷത്തിനോ തലവേദന അകറ്റാനോ ചായ കുടിക്കുന്നവർ കേട്ടോളൂ, കട്ടൻചായ നിസാരക്കാരനല്ല. ആരോഗ്യഗുണങ്ങൾ ഇതാ. ആന്റിഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ അർബുദം, ഹൃദയാഘാതം എന്നിവയടക്കം നിരവധി രോഗങ്ങളെ പ്രതിരോധിക്കും. രക്തയോട്ടം സുഗമമാക്കും. ശരീരത്തിലെ ചീത്ത കൊളസ്ട്രോളിന്റെ നില താഴ്ത്തും, ഒപ്പം നല്ല കൊളസ്ട്രോളിനെ നിലനിറുത്തുകയും ചെയ്യും. രക്തസമ്മർദ്ദം കുറയ്ക്കാനും കട്ടൻചായയ്ക്ക് കഴിവുണ്ട്.
സ്ട്രോക്ക്, വൃക്കരോഗം, മറവിരോഗം എന്നിവയെയും പ്രതിരോധിക്കും. പക്ഷാഘാതവും അകറ്റും.ഇതിലുള്ള ടാന്നിൻ ജലദോഷം, പനി, വയറിളക്കം, ഹെപ്പറ്റൈറ്റിസ് തുടങ്ങിയവയ്ക്ക് കാരണമാകുന്ന വൈറസുകളെ ചെറുക്കും. കട്ടൻ ചായയിലുള്ള ആൽക്കൈലാമിൻ ആന്റിജെൻസാണ് നമ്മുടെ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നത്. ഓർമശക്തി വർദ്ധിപ്പിക്കാൻ വളരെ മികച്ചതാണ് കട്ടൻ ചായ. ഇതിൽ അടങ്ങിയിട്ടുള്ള അമിനോ ആസിഡാണ് ശ്രദ്ധ കേന്ദ്രീകരിക്കാൻ സഹായിക്കുന്നത്. എന്നാൽ ഒരു കാര്യം ഓർത്തോളൂ, വിപണിയിൽ കിട്ടുന്ന കീടനാശിനികൾ അടങ്ങിയിട്ടുള്ള തേയിലയുടെ പതിവായ ഉപയോഗം രോഗങ്ങളുണ്ടാക്കിയേക്കാം. അതിനാൽ തേയിലയുടെ ശുദ്ധി ഉറപ്പാക്കണം.