ന്യൂഡൽഹി: ഉത്തർപ്രദേശിലെ സ്റ്റോക്ക് എക്സ്ചേഞ്ചിലെ (യു.പി.എസ്.ഇ) ജോലിയിലേക്ക് തന്റെ പിതാവിനെ വീണ്ടും തിരിച്ചെടുക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടാംക്ലാസ് വിദ്യാർത്ഥിയുടെ കത്ത്. വിദ്യാർത്ഥിയുടെ 37ാമത്തെ കത്താണിത്. പിതാവിന് ജോലി നഷ്ടപ്പെട്ടതിനാൽ കുടുംബത്തിന് നേരിടേണ്ടി വരുന്ന പ്രശ്നങ്ങളെ കുറിച്ചും കത്തിൽ പറയുന്നുണ്ട്.
പിതാവിനെ യു.പി.എസ്.ഇ ജോലിയിൽ നിന്ന് പുറത്താക്കുകയായിരുന്നെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. 2016ലും ഈ നിർദേശം മുന്നോട്ട് വച്ച് വിദ്യാർത്ഥി മോദിക്ക് കത്തെഴുതിയിരുന്നു. എന്നാൽ, കത്തിന് യാതൊരു പ്രതികരണവും ലഭിച്ചിരുന്നില്ല. ഇതോടെ 37ാമത്തെ കത്താണിത്.