manju-warrier

നടിയും സംവിധായികയുമായ ഗീതു മോഹൻദാസിന് പിറന്നാൾ ആശംസകൾ നേർന്ന് നടി മഞ്ജുവാര്യർ. ഫേസ്ബുക്കിലൂടെയാണ് മഞ്ജു ഗീതുവിന് ആശംസയുമായെത്തിയത്. 38-ാം പിറന്നാളിന്റെ നിറവിലാണ് ഗീതു മോഹൻദാസ്.

"ഗീതു, പിറന്നാൾ ആശംസകൾ...!!! എനിക്കു നിന്നെ ഇഷ്ടമാണ്. നീ ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും, നീയെന്റെ ജീവിതത്തിലെ ഏറ്റവും നല്ല സുഹൃത്താണ്...!" മഞ്ജു കുറിച്ചു. നടൻ കുഞ്ചാക്കോ ബോബനാണ് ചിത്രം എടുത്തിരിക്കുന്നത്. കുഞ്ചാക്കോ ബോബന് പ്രത്യേകമായി മഞ്ജു കടപ്പാട് വച്ചിട്ടുമുണ്ട്.

രഘുനാഥ് പലേരി സംവിധാനം ചെയ്ത ഒന്ന് മുതൽ പൂജ്യം വരെ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് ഗീതുവിന്റെ സിനിമാ രംഗത്തേക്കെത്തിയത്. ലൈഫ് ഈസ് ബ്യൂട്ടിഫുൾ, തെങ്കാശിപ്പട്ടണം, വാൽക്കണ്ണാടി, പകൽപ്പൂരം, കണ്ണകി, അകലെ, രാപകൽ തുടങ്ങിയ ചിത്രങ്ങളിൽ ഗീതു നായികയായെത്തി. അകലെയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരവും ലഭിച്ചു. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയെ വിവാഹം ചെയ്തതിന് ശേഷം ഗീതു ഇപ്പോൾ സംവിധാന രംഗത്ത് പ്രവർത്തിക്കുകയാണ്.