full-jar-soda

ശരീരത്തിൽ ജലാംശം കുറയാതിരിക്കാൻ കാലാവസ്ഥയ്ക്കനുസരിച്ച് വെള്ളം കുടിച്ചേ മതിയാകൂ.കഴിച്ച ആഹാരം ദഹിപ്പിക്കുന്നതിനുൾപെടെ വെള്ളം കുടിക്കണം. ശുദ്ധജലമോ ,തിളപ്പിച്ചാറ്റിയ വെള്ളമോ, ആരോഗ്യ സംരക്ഷണത്തിനായുള്ള ചില മരുന്നുകൾ ഇട്ട് തിളപ്പിച്ചാറിയ വെള്ളമോ കുടിക്കുന്നതുപോലെ ചായയും കാപ്പിയും സോഡയും എനർജി ഡ്രിങ്കുകളും കൃത്രിമ പാനീയങ്ങളും ഉപയോഗിക്കാൻ പാടില്ല.

അസിഡിറ്റി ഉള്ള ഒരാൾ ദഹനപ്രശ്നങ്ങൾക്ക് സ്ഥിരമായി സോഡ ഉപയോഗിക്കുകയും, താൽക്കാലിക ശമനം ഉണ്ടാകുന്നതിനാൽ ശരിയായ ചികിത്സ സ്വീകരിക്കാതിരിക്കുകയുംചെയ്താൽ അൾസർ അഥവാ കുടൽപ്പുണ്ണ് ആയി മാറും എന്ന കാര്യത്തിൽ സംശയമില്ല.

അസ്ഥിയുടെ ബലക്കുറവ്, പ്രമേഹം, ഹൃദ്രോഗം, രക്തസമ്മർദ്ദം, പൊണ്ണത്തടി തുടങ്ങിയവ പുറകെ വരും.

അതേ സോഡയിലാണ് അമിതമായി എരിയും പുളിയും ഉപ്പും ചേർത്ത് ഫുൾ ജാർ സോഡ കേരളത്തിലെ നിരത്തുകളിൽ വിളമ്പി ആഘോഷമാക്കി മാറ്റിയിരിക്കുന്നത്. ഉപയോഗിക്കുന്ന സാധനങ്ങളുടെ വൃത്തിയോ വെള്ളത്തിന്റേയും സോഡയുടെയും സുരക്ഷിതത്വമോ അത് കാരണമുണ്ടാകുന്ന രോഗങ്ങളോ ആരും പരിഗണിക്കുന്നില്ല.

പൊതുവേ അരിയാഹാരം പ്രധാനമാക്കിയിട്ടുള്ള മലയാളികളുടെ കുടൽ സംബന്ധമായ പ്രശ്നങ്ങൾ ചില്ലറയല്ല. അപ്പോഴാണ് നുരഞ്ഞുപൊന്തുന്ന സോഡയും അനുബന്ധ ചേരുവകളും കൂടി സ്ത്രീപുരുഷന്മാർ പ്രായഭേദമന്യേ അർമാദിച്ച് കുടിക്കുകയും മറ്റുള്ളവരെ സോഷ്യൽ മീഡിയയിലൂടെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുന്നത്.

ഒരു ഗുണവും ചെയ്യാതെ ദോഷം മാത്രം ഉണ്ടാക്കുവാനായി കണ്ടുപിടിക്കപ്പെട്ട ഈ ഫുൾജാർസോഡാ പണി തരുമെന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട .

ഡോ.ഷർമദ് ഖാൻ
സീനിയർ മെഡിക്കൽ
ഓഫീസർ
ഗവ.ആയുർവേദ
ഡിസ്‌പെൻസറി
ചേരമാൻ തുരുത്ത്
തിരുവനന്തപുരം
ഫോൺ:9447963481