facebook-post

ചങ്ങനാശേരി: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്കിൽ അസഭ്യം നിറഞ്ഞ പോസ്‌റ്റിട്ട ആർ.എസ്.എസ് പ്രവർത്തകനെ പൊലീസ് അറസ്റ്റ് ചെയ്തു. ചങ്ങനാശേരി സ്വദേശി മഹേഷ് പൈയാണ് അറസ്റ്റിലായത്. സി.പി.എം ചങ്ങനാശേരി ഏരിയാ കമ്മിറ്റിയംഗം ടി. പി അജികുമാറിന്റെ പരാതിയിലാണ് അറസ്റ്റ്.

മുഖ്യമന്ത്രിയുടെ വിദേശ സന്ദർശനവുമായി ബന്ധപ്പെട്ട പോസ്‌റ്റിന് താഴെയാണ് ഇയാൾ മോശമായ രീതിയിൽ പ്രതികരിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ സ്‌ക്രീൻ ഷോട്ട് സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. പ്രതിഷേധം കനത്തതോടെ മഹേഷ് പൈ പിന്നീട് പോസ്റ്റ് പിൻവലിച്ചെങ്കിലും പരാതി ഉയർന്നതോടെ അറസ്റ്റുചെയ്യുകയായിരുന്നു. പിന്നീട് സ്‌റ്റേഷൻ ജാമ്യത്തിൽ മഹേഷിനെ വിട്ടയച്ചു.