മാടനാശാന്റെ അന്ത്യയാത്രാസമയമടുക്കുന്നു. ധ്യാനിച്ചിരിക്കുന്ന ഗുരു അതു മുൻകൂട്ടി കാണുന്നു. പിതാവുമായുള്ള ബന്ധത്തിന്റെ ഊഷ്മളമായൊരു കാലം ഗുരുചിന്തകളിൽ തെളിയുന്നു. ധ്യാനത്തിൽ നിന്നുണരുമ്പോൾ പിതാവിന്റെ മരണവാർത്ത അറിയുന്നു. കെട്ടുകല്യാണമെന്ന അനാചാരത്തെക്കുറിച്ച് മനസിലാക്കുന്ന ഗുരു അതു മുടക്കാൻ പുറപ്പെടുന്നു.