തൃശൂർ: പ്രധാനമന്ത്രിയായി സ്ഥാനമേറ്റെടുത്തതിന് പിന്നാലെ ഗുരുവായൂർ ക്ഷേത്രത്തിലെത്തിയ നരേന്ദ്ര മോദി അധികമാർക്കും അവകാശപ്പെടാൻ കഴിയാത്ത ചില പ്രത്യേകതകളും സ്വന്തമാക്കിയാണ് മടങ്ങുന്നത്. ആചാരങ്ങൾക്കൊപ്പം സാങ്കേതിക വിദ്യയെയും കൂട്ടുപിടിച്ചാണ് മോദി കണ്ണനെ കാണാൻ എത്തിയതെന്നാണ് സത്യം. ക്ഷേത്രത്തിലെ വഴിപാടുകൾക്കായി അദ്ദേഹം ഡിജിറ്റൽ പണമിടപാടിലൂടെയാണ് തുക കൈമാറിയത്. വിവിധ വഴിപാടുകൾക്കായി ഏതാണ്ട് 39,421 രൂപയാണ് മോദി അഡ്വാൻസായി ക്ഷേത്ര അക്കൗണ്ടിലേക്ക് കൈമാറിയത്. തന്റെ സ്വപ്‌ന പദ്ധതിയായ ഡിജിറ്റൽ ഇന്ത്യയുടെ പ്രചാരകനായി മോദി സ്വയം മാറുകയായിരുന്നുവെന്നും നിരീക്ഷകർ പറയുന്നു.
രാജ്യത്ത് കള്ളപ്പണത്തിന്റെ വ്യാപനം തടയുന്നതിനായി ഡിജിറ്റൽ പണമിടപാടുകൾ വർദ്ധിപ്പിക്കണമെന്ന് എപ്പോഴും ആഹ്വാനം ചെയ്യുന്നയാളാണ് മോദി. അതേസമയം നോട്ടുനിരോധനത്തിന് ശേഷം രാജ്യത്ത് ഡിജിറ്റൽ പണമിടപാടുകളിൽ വ്യാപകമായ വർദ്ധനവുണ്ടായെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വിവിധ സർക്കാർ സേവനങ്ങൾക്കും മറ്റും ഇതിനോടകം തന്നെ ഡിജിറ്റൽ പണമിടപാട് വഴി പണം അടക്കാനുള്ള സംവിധാനമുണ്ട്. നിരവധി ആരാധനാലയങ്ങളും പൂജ, വഴിപാട് ആവശ്യങ്ങൾക്കായി ഡിജിറ്റൽ രൂപത്തിൽ പണം സ്വീകരിക്കാറുണ്ട്.
ശനിയാഴ്‌ച രാവിലെ പത്തരയോടെയാണ് മോദി ക്ഷേത്രത്തിലെത്തി ദർശനം നടത്തിയത്. ഉപദേവതമാരെ തൊഴുത് ചുറ്റമ്പല പ്രദക്ഷണം തടത്തിയ പ്രധാനമന്ത്രി താമരപ്പൂ കൊണ്ട് തുലഭാരവും നടത്തിയാണ് മടങ്ങിയത്. മുഴുക്കാപ്പ് കളഭം, അഹസ് അടക്കം ഏഴ് വഴിപാടുകൾ അദ്ദേഹം നടത്തി. ഒരു മണിക്കൂറോളം ക്ഷേത്രത്തിൽ അദ്ദേഹം ചെലവഴിച്ചു. ബി.ജെ.പി സംസ്ഥാന നേതാക്കളും പ്രധാനമന്ത്രിക്കൊപ്പമുണ്ടായിരു