kalidas-jayaram

മകനായ കാളിദാസ് ജയറാമിന് ഉപദേശം നൽകി അച്ഛനും നടനുമായ ജയറാം. കാളിദാസ് എന്ന കണ്ണന്റെ വളർച്ച താനും ഭാര്യ പാർവതിയും ഇത്രയും നാൾ കണ്ടാസ്വദിക്കുകയായിരുന്നുവെന്നും എന്നാൽ ഇപ്പോൾ കാളിദാസ് മുതിർന്നുവെന്നും സ്വന്തം തിരഞ്ഞെടുപ്പുകൾ നടത്താൻ പ്രാപ്തി കൈവന്നുവെന്നും ജയറാം പറഞ്ഞു. മകന്റെ വളർച്ച ഏതൊരു അച്ഛനും അമ്മയ്ക്കും സന്തോഷം നൽകുന്ന കാര്യം തന്നെയാണെന്നും ജയറാം കൂട്ടിച്ചേർത്തു.

പെട്ടെന്നൊരു വിജയം കാളിദാസിന് കൈവരികയാണെങ്കിൽ പരാജയം എന്താണെന്ന് മനസിലാക്കാൻ സാധിക്കില്ലെന്നും അതിനുള്ള അവസരം അവന് ലഭിക്കണം എന്നാണ് താൻ ആഗ്രഹിക്കുന്നതെന്നും ജയറാം വെളിപ്പെടുത്തി. കരിയറിൽ വിജയം നേടുക എന്നത് സൈക്കിൾ ചവിട്ടാൻ പഠിക്കും പോലെയാണെന്നും ജയറാം പറഞ്ഞു. പലതവണ വീഴും, മുറിവുകൾ പറ്റും, അങ്ങനെ പതുക്കെ പഠിക്കും, അങ്ങനെ നേടുന്ന അറിവാണ് ജീവിതത്തിൽ ഏറ്റവും നല്ലത്. ജയറാം പറയുന്നു.

ഒരുപാട് പരാജയങ്ങൾ നേരിട്ട്, വിഷമതകൾ നേരിട്ട് കൈവരിക്കുന്ന വിജയമാണ് സന്തോഷം നൽകുക എന്നും ജയറാം പറഞ്ഞു. തന്റെ ജീവിതത്തിൽ അങ്ങനെയാണെന്ന് സംഭവിച്ചിട്ടുള്ളതെന്നും. പലപ്പോഴും അഭിനയിച്ച ചിത്രങ്ങൾ പരാജയപ്പെട്ടുവെന്നും, പിന്നെയാണ് ജീവിതത്തിൽ വിജയം നേടിയത്. ജയറാം പറയുന്നു.