snake-master

തിരുവനന്തപുരം ജില്ലയിലെ പാരിപ്പള്ളിയിൽ നിന്ന് പള്ളിക്കൽ പോകുന്ന വഴിയുള്ള പ്രദേശത്താണ് വാവ ഇന്ന് ആദ്യം എത്തിയത്. ഇവിടെ അടുത്തടുത്തായി നിരവധി വീടുകൾ, ചുറ്റുമതിലുകൾ ഒന്നും തന്നെയില്ല. ഈ വീടുകളോട് ചേർന്ന് ഉള്ള സ്ഥലത്ത്, തറയോട് ചേർന്ന് കിടക്കുന്ന കിണറിനകത്താണ് പാമ്പിനെ കണ്ടത്. നല്ല ആഴമുള്ള കിണർ, അത് മാത്രമല്ല വെള്ളംവറ്റി, ഇടിഞ്ഞ് പൊളിഞ്ഞ് കിടക്കുന്ന കിണർ. വായു സഞ്ചാരം ഒട്ടും തന്നെ ഇല്ല, അതിനാൽ കിണറ്റിലിറങ്ങി പാമ്പിനെ പിടിക്കുക അപകടം നിറഞ്ഞതാണ്. അതിനാൽ ആദ്യം ഇലകൾ വെട്ടി കൊഴ ഉണ്ടാക്കി, അതിനെ കെട്ടിയിറക്കി. അതിനെ മുകളിലോട്ടും, താഴേക്കും, കയറിൽകെട്ടി വലിച്ചു. ഇങ്ങനെ ചെയ്താൽ വായു കടക്കും. ഓരോ പ്രാവിശ്യവും ഇങ്ങനെ ചെയ്യുമ്പോൾ കിണറ്റിനടിയിൽ നിന്ന് ഉച്ചത്തിലുള്ള ചീറ്റൽ, അകത്തുള്ള മൂർഖൻ ചില്ലറക്കാരനല്ല. അതിന്റെ ചീറ്റൽ കേൾക്കുമ്പോൾ തന്നെ മനസിലാകും. സാധാരണ ഈ കിണറ്റിൽ ആരും ഇറങ്ങാറില്ല. അതിനാൽ വാവ കിണറ്റിലേക്ക് ഇറങ്ങാൻ തുടങ്ങിയതും, അവിടെ കൂടി നിന്നവർക്ക് ആകെ ഭയമായിരുന്നു. വാവയ്ക്ക് എന്തെങ്കിലും സംഭവിക്കുമോ.... അതൊന്നും വകവയ്ക്കാതെ വാവ അപകടം നിറഞ്ഞ ആ കിണറ്റിലേക്ക് ഇറങ്ങി. കുറേ നേരത്തെ ശ്രമഫലമായി പാമ്പിനെ പിടികൂടി. ഉഗ്രൻ ഒരു മൂർഖൻ, വണ്ണത്തിലും, നീളത്തിലും ഈ ഇടക്കാലങ്ങളിൽ വാവ പിടികൂടിയതിൽ വച്ച് ഏറ്റവും വലിപ്പമുള്ള പാമ്പ്. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.