goa

പനാജി: ഗോവയിൽ പറന്നുയരുന്നതിനിടെ ഇന്ത്യൻ നാവികസേന വിമാനത്തിന്റെ ഇന്ധനടാങ്ക് താഴെവീണ് റൺവേയിൽ തീപിടിച്ചു. ഡബോലിം വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ ഇന്നലെ ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു സംഭവം. മിഗ്-29 കെ യുദ്ധ വിമാനത്തിന്റെ ഇന്ധന ടാങ്കാണ് താഴെവീണത്. സംഭവത്തെ തുടർന്ന്‌ വിമാനത്താവളം താത്കാലികമായി അടച്ചു. ഒരുമണിക്കൂറിന് ശേഷം വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചതായി അധികൃതർ വ്യക്തമാക്കി. ടാങ്ക് ഇളകിവീണ വിമാനവും പൈലറ്റും സുരക്ഷിതരാണെന്ന് ഇന്ത്യൻ നാവികസേന വക്താവ് അറിയിച്ചു. സംഭവത്തെ തുടർന്ന് ഡൽഹി, മുംബയ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങൾ വൈകി. ഗോവ വിമാനത്താവളം സൈനിക ആവശ്യങ്ങൾക്കും ഉപയോഗിക്കാറുണ്ട്.